മലയാളി പവർ എന്താണെന്ന് ലോകത്തിന് മുൻപിൽ കാണിച്ച് സാക്ഷാൽ സഞ്ജു സാംസൺ. ഒരു സൈഡിൽ നിന്ന് വിക്കറ്റുകൾ വീഴുമ്പോൾ രക്ഷകനായി അവതരിച്ചിരുന്ന വിരാട് കൊഹ്‌ലിയെ ഓർമിപ്പിക്കുന്ന വിധം പ്രകടനം നടത്തി ഇന്ത്യയെ സെമിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ് സഞ്ജു സാംസൺ.
ഇപ്പോഴിതാ പുതിയതായി പുറത്തുവന്ന ഐസിസി ടി20 ബാറ്റിങ് റാങ്കിങ്ങിൽ കുതിച്ചു കയറിയിരിക്കുകയാണ് സഞ്ജു സാംസൺ. 2026 ടി20 ലോകകപ്പിലെ വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ 8 മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തതാണ് റാങ്കിങ്ങിൽ സഞ്ജുവിനെ തുണച്ചത്. പുതിയ റാങ്കിങ് പ്രകാരം ഒറ്റയടിക്ക് 25 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ സഞ്ജു 40-ാം സ്ഥാനത്തെത്തി.
Read more
സഞ്ജുവിന് തൊട്ടുമുന്നിലായി വെസ്റ്റിൻഡീസിന്റെ റോവ്‌മൻ പവൽ, ദക്ഷിണാഫ്രിക്കയുടെ റീസ ഹെൻഡ്രിക്‌സ്, പാകിസ്താന്റെ ബാബർ അസം എന്നീ ലോകോത്തര താരങ്ങളാണുള്ളത്. ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിച്ച മാച്ച് വിന്നിങ് പ്രകടനമാണ് റാങ്കിങ്ങിൽ സഞ്ജുവിന് തുണയായത്. 50 പന്തിൽ നിന്നും പുറത്താവാതെ 97 റൺസായിരുന്നു താരം അടിച്ചെടുത്തത്.







