ഫീല്‍ഡിനെ മൊത്തം കട്ട് ചെയ്ത ആ ഫോര്‍, വില്ലിച്ചായന്‍ സൂപ്പറാടാ..

അമല്‍ കൃഷ്ണന്‍

എന്തൊരു മത്സരം, എന്തൊരു ചേസിംഗ്, കെയ്ന്‍ വില്യംസണിന്റെ മറ്റൊരു മനോഹര ഇന്നിംഗ്‌സ്. ലിമിറ്റഡ് ഓവറില്‍ സിമ്പിള്‍ ആയൊരു ചേസ് ആണെങ്കിലും മുഴുവന്‍ ഫീല്‍ഡര്‍മാരും ബൗണ്ടറിയില്‍ നില്കുമ്പോ ടെസ്റ്റില്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു ചേസ് ആണിത്.

ടാര്‍ഗറ്റ് അച്ചീവ് ചെയ്തില്ലേല്‍ തോറ്റു എന്നതാണ് ലിമിറ്റഡ് ഓവറില്‍. എന്നാല്‍ ടെസ്റ്റില്‍ അങ്ങനെയല്ല. സമനിലയില്‍ നിന്ന് വിജയത്തിലേക്ക് ശ്രമിച്ചു വിക്കറ്റ് പോയി ഓളോട്ട് ആയാല്‍ തോല്‍ക്കുകയും ചെയ്യാം. അത്തരമൊരു ചേസില്‍ ഒരു കിടിലം സെഞ്ച്വറിയുമടിച്ച് ടീമിനെ വിജത്തിലേക്ക് നയിച്ച വില്ലി.

ഫീല്‍ഡിനെ മൊത്തം കട്ട് ചെയ്ത ആ ഫോര്‍. അതോടൊപ്പം അവസാന ബോളിലെ ആ സിംഗില്‍. വിരസമായ സമനിലയിലേക്ക് പോയ മത്സരത്തെ 86 ബോളില്‍ 81 അടിച്ച് റിസള്‍ട്ട് പോസ്സിബില്‍ ആക്കിയ മിച്ചലിന്റെ പ്രകടനവും പ്രശംസ അര്‍ഹിക്കുന്നു..

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്