എഴുതി തള്ളിയവര്‍, ഒന്നിനും കൊള്ളില്ലെന്ന് മുദ്ര കുത്തപെട്ടവര്‍ വിജയിക്കുന്നത് കാണുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമാണ്

പ്രണവ് തെക്കേടത്ത്

സീസണിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ തന്റെ കോട്ട പൂര്‍ത്തിയാക്കുമ്പോള്‍ സാംസ് വഴങ്ങുന്നത് 57 റണ്‍സാണ്. കൊല്‍ക്കത്തക്കെതിരെ കമ്മിന്‍സ് ഒരു മയവുമില്ലാതെ പ്രഹരിക്കുമ്പോള്‍ ഒരോവറില്‍ 35 റണ്‍സ് വിട്ടുകൊടുക്കുന്ന സാംസിനെ നോക്കി മുംബൈ ആരാധകര്‍ പറയുന്നുണ്ട്. ആശ്വസിക്കാം, ഇതിലും വലിയ ദുരന്തമൊന്നും ഈ സീസണില്‍ വരാനില്ലല്ലൊ എന്ന്.

മുംബൈയുടെ എക്കാലത്തെയും worse signing എന്ന് പോലും മുദ്രകുത്തപെട്ടവന്‍ മലിംഗക്ക് ശേഷം മുംബൈക്ക് വേണ്ടി ഒരോവറില്‍ 10 റണ്‍സിന് താഴെ ഡിഫന്‍ഡ് ചെയ്യുകയാണ്. എതിരാളികള്‍ ഈ സീസണിലെ തന്നെ മികച്ച ചെയ്സിങ് യൂണിറ്റ് അതിനപ്പുറം ഈ സീസണിലെ പല കളികളും അവിശ്വസനീയമാം വിധം തട്ടിയെടുത്ത ഫിനിഷര്‍മാരായ മില്ലര്‍ തെവാടിയ റാഷിദ് ഖാന്‍ അവര്‍ക്കെതിരെയുള്ള ലാസ്റ് ഓവര്‍ ആവുമ്പോള്‍ ഈ പ്രകടനത്തിന്റെ തിളക്കം കൂടുകയാണ്.

ബിഗ്ബാഷില്‍ തന്റെ സ്ലോ ബോളുകളാല്‍ ഗ്രൗണ്ടിന്റെ വലുപ്പം മുതലാക്കി പിക്ക് ചെയ്യുന്ന വിക്കറ്റുകള്‍ ഇന്ത്യയിലെ ചെറിയ ഗ്രൗണ്ടുകളില്‍ നടപ്പിലാക്കാന്‍ സാധിക്കാതെ വരുമ്പോള്‍ പിച്ച് അല്പം സ്ലോ ആവുന്ന സാഹചര്യങ്ങളില്‍ അയാള്‍ കളിയില്‍ ഇമ്പാക്ട് ഉണ്ടക്കുമെന്നതിന്റെ ചില മിന്നലാട്ടങ്ങള്‍ ചെന്നൈക്കെതിരെയും രാജസ്ഥാനെതിരെയും നമ്മള്‍ വീക്ഷിക്കുന്നുണ്ട്. ചെന്നൈക്കെതിരെ തോല്‍വി വഴങിയതിനാല്‍ ആ 4 വിക്കറ്റുകള്‍ ഒരു വാര്‍ത്തകളിലും നിറഞ്ഞിരുന്നില്ല എന്ന് മാത്രം .

ഒരു ബോളില്‍ 6 റണ്‍സ് വേണ്ട സാഹചര്യത്തില്‍ മില്ലര്‌ക്കെതിരെ അയാള്‍ എക്‌സിക്യൂട്ട് ചെയ്ത ആ സ്ലോ ഡിപ്പിംഗ് ഫുള്‍ ടോസ് ഒക്കെ ഒരിക്കലും അത്തരം സാഹചര്യങ്ങളില്‍ ഈസി അല്ലായിരുന്നു. അവിടെ അയാള്‍ വിജയിക്കുകയാണ്, എന്തുകൊണ്ട് ഈ ഫ്രാഞ്ചൈസി തന്നില്‍ വിശ്വാസമര്പ്പിച്ചുവെന്ന് ആരാധകരെ ബോധ്യപ്പെടുത്തുകയാണ്.

എഴുതി തള്ളിയവര്‍ അതല്ലെങ്കില്‍ ഒന്നിനും കൊള്ളില്ലെന്ന് മുദ്ര കുത്തപെട്ടവര്‍ വിജയിക്കുന്നത് കാണുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമുണ്ട് ….. ”Either in life or cricket to win, all you need is one good over..’

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7