വെസ്റ്റിന്‍ഡീസിന് നാലുവിക്കറ്റ് നഷ്ടം ; ഇന്ത്യയ്ക്ക് ശക്തമായ മേല്‍ക്കൈ

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ആദ്യ ട്വന്റി20 മത്സരത്തില്‍ തുടക്കത്തിലേ മേല്‍ക്കൈ എടുത്ത് ഇന്ത്യ. വെസ്റ്റിന്‍ഡീസിന്റെ രണ്ടു വിക്കറ്റുകള്‍ പിഴുതു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസിന് ഓപ്പണര്‍മാരായ ബ്രാന്‍ഡന്‍ കിംഗിയെും കെയ്ല്‍ മേയേഴ്‌സിനെയുമാണ് നഷ്ടമായത്.

ഓപ്പണര്‍ ബ്രാന്‍ഡന്‍ കിംഗ് നാലു റണ്‍സ് എടുത്ത് കുമാറിന്റെ പന്തില്‍ യാദവിന് പിടി കൊടുത്തു. 31 റണ്‍സ് എടുത്ത മേയേഴ്‌സിനെ ചഹല്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. റോഷ്ടന്‍ ചേസിനെ രവി ബിഷ്‌ണോയിയും വിക്കറ്റിന് മുന്നില്‍ കുരുക്കി. റോവ്മാന്‍ പവലിലെ അയ്യരുടെ കയ്യിലെത്തിച്ച് ബിഷ്‌ണോയി വീണ്ടും വിന്‍ഡീസിന് നാശം വരുത്തി. 10 ഓവറുകള്‍ പിന്നിടുമ്പോള്‍ വിന്‍ഡീസ് നാലു വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് എടുത്ത നിലയിലാണ്. നായകന്‍ നിക്കോളാസ് പൂരന്‍ 27 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്.

അകേല്‍ ഹുസൈനാണ് നിക്കോളാസ് പൂരന് കൂട്ട്. ഏകദിനപരമ്പര 3-0 ന് തൂത്തുവാരിയതിന് പിന്നാലെ ട്വന്റി20 പരമ്പരയും വശത്താക്കാനാണ് ഇന്ത്യയുടെ ശ്രമം. പരിക്കേറ്റ ജേസണ്‍ ഹോള്‍ഡര്‍ ഇല്ലാതെയാണ് വെസ്റ്റിന്‍ഡീസ് കളിക്കാനിറങ്ങിയത്. ഇന്ത്യന്‍ യുവതാരം രവി ബിഷ്‌ണോയിയ്ക്ക് അരങ്ങേറ്റ മത്സരം കൂടിയാണ്.