ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയൻസ്റ്റിനെ സൂപ്പർ ഓവറിൽ തോല്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. സൂപ്പർ ഓവറിൽ ലഖ്‌നൗ മുന്നോട്ടുവെച്ച രണ്ട് റൺസ് വിജയലക്ഷ്യം കൊൽക്കത്ത സൂപ്പർ ഓവറിലെ ആദ്യ പന്തിൽ തന്നെ മറികടക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ കൊൽക്കത്ത മുന്നോട്ടുവെച്ച 155 റൺസ് ലക്ഷ്യം ലഖ്‌നൗ തുല്യമാക്കിയതോടെയാണ് സൂപ്പർ ഓവറിലേക്ക് കടന്നത്.
മുഹമ്മദ് ഷമിയുടെ അവസാന പന്തിലെ സിക്സറായിരുന്നു ലഖ്‌നൗവിനെ സൂപ്പർ ഓവറിലേക്ക് നയിച്ചത്. ഇപ്പോഴിതാ കൊൽക്കത്തയുടെ ജയത്തിനു പിന്നാലെ റിങ്കുവിന്റെ പ്രകടനത്തെ കുറിച്ച് സംസാരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നായകൻ അജിൻക്യ രഹാനെ.
Read more
‘ ഈ വിജയത്തിൽ ഒരുപാട് സന്തോഷം. പ്രേത്യേകിച്ചും ഞങ്ങൾ 16 ആം ഓവറിനു ശേഷം കളിച്ച ആ പ്രകടനം. റിങ്കുവിന്റെ ബാറ്റിംഗ് മികവാണ് കളി അനുകൂലമാക്കിയത്. തോൽക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. പക്ഷെ ഈ വിജയത്തിന് കാരണം റിങ്കുവാണ്. അവസാന ഓവറിൽ അവൻ അത്രയും റൺസ് നേടിയത് കാര്യങ്ങൾ എളുപ്പമാക്കി’ രഹാനെ പറഞ്ഞു.







