ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിനെ 6 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി തങ്ങളുടെ വിജയ യാത്ര തുടരുകയാണ് പഞ്ചാബ് കിങ്‌സ്. 220 എന്ന കൂറ്റൻ വിജയലക്ഷ്യം മറികടക്കാൻ ഇറങ്ങിയ പഞ്ചാബിന് 7 പന്ത് ബാക്കി നിൽക്കേ സ്കോർ മറികടക്കാൻ സാധിച്ചു.
പഞ്ചാബിനായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ 33 പന്തുകളിൽ നിന്നായി 69* റൺസ് നേടി പുറത്താകാതെ നിന്നു. കൂടാതെ ഓപ്പണർമാരായ പ്രിയാന്‍ഷ് ആര്യ (20 പന്തില്‍ 57), പ്രബ്‌സിമ്രാന്‍ സിംഗ് (25 പന്തില്‍ 51) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇപ്പോഴിതാ ഈ വർഷത്തെ ഐപിഎൽ കിരീടം പഞ്ചാബ് കിങ്‌സ് തന്നെ നേടുമെന്ന് പറഞ്ഞിരിക്കുകയാണ് ശ്രേയസ് അയ്യർ.
Read more
‘ ഈ വർഷം ഞങ്ങളുടെ കണ്ണുകൾ ട്രോഫിയിലേക്കാണ് ലക്ഷ്യമിടുന്നത്. അത് അത്രയും എളുപ്പമുള്ള കാര്യമല്ല, അതിന് വളരെയധികം പരിശ്രമിക്കേണ്ടിവരും. പക്ഷേ ഞങ്ങൾ തന്നെ ട്രോഫി നേടും’ ശ്രേയസ് അയ്യർ പറഞ്ഞു.







