ബി.സി.സി.ഐ പറയുന്നത് ഞങ്ങൾ കേൾക്കില്ല, അവർക്ക് അങ്ങനെ ഒരു നിലപാട് എടുക്കാൻ സാധിക്കില്ല; വലിയ വെളിപ്പെടുത്തലുമായി ഐ.പി.എൽ ഉടമകൾ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) വരാനിരിക്കുന്ന സീസണിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) കൂടുതൽ ശ്രദ്ധയോടെ താരങ്ങളെ നിരീക്ഷിക്കും. ദീർഘമായ സീസൺ കാരണം പലപ്പോഴും വലിയ സീസൺ കഴിഞ്ഞ് പ്രമുഖ താരങ്ങൾക്ക് പരിക്ക് പറ്റാറുണ്ട്, അതിനാല് തന്നെ ടീമുകൾക്ക് ചില ശക്തമായ താക്കീതുകൾ ബിസിസിഐ നല്കാൻ ആലോചിക്കുന്നുണ്ട് എന്നാണ് ഇന്നലെ കൂടിയ യോഗത്തിന്റെ തീരുമാനം.

2023 ഏകദിന ലോകകപ്പിനായി ഷോർട്ട്‌ലിസ്‌റ്റ് ചെയ്‌ത കളിക്കാരുടെ ജോലിഭാരം കൈകാര്യം ചെയ്യുന്നതിൽ ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) ഫ്രാഞ്ചൈസികളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനമാണ് ബിസിസിഐ അവലോകന യോഗത്തിലെ നിർണായക തീരുമാനങ്ങളിലൊന്ന്.

റിപ്പോർട്ടുകൾ അനുസരിച്ച്, ഒരു സെലക്ഷൻ തർക്കം ഒഴിവാക്കാൻ വളരെ നേരത്തെ തന്നെ ഐസിസി ഇവന്റിനായി 20 ഓളം കളിക്കാരെ കണ്ടെത്തിയിട്ടുണ്ട്. സാധ്യമായ പരിക്കുകൾ ഒഴിവാക്കാനുള്ള ശ്രമത്തിൽ, ഐ‌പി‌എല്ലിന്റെ വരാനിരിക്കുന്ന പതിപ്പിൽ കളിക്കാർ അവരുടെ ജോലിഭാരം നിയന്ത്രിക്കണമെന്ന് ബി‌സി‌സി‌ഐ ആഗ്രഹിക്കുന്നു, ടീം ഇന്ത്യയുടെ തിരക്കേറിയ മത്സരക്രമീകരണത്തിന്റെ കൂടെ പ്രീമിയർ ലീഗ് കൂടി വരുമ്പോൾ താരങ്ങൾ വശം കെടുമെന്ന് ഉറപ്പാക്കും.

എന്നിരുന്നാലും, ഒരു പ്രത്യേക കളിക്കാരന് വിശ്രമം നൽകാനോ അല്ലെങ്കിൽ അവന്റെ പങ്കാളിത്തം നിയന്ത്രിക്കാനോ ബോർഡ് ആവശ്യപ്പെടുന്നതിന്റെ സാധ്യത പോലും ടീമുകൾ ഇഷ്ടപ്പെടുന്നില്ല. ഒരു ഫ്രാഞ്ചൈസി ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു:

“ഐപിഎൽ മത്സരങ്ങളിൽ ഒരു കളിക്കാരന് വിശ്രമം നൽകാൻ ബിസിസിഐക്ക് ഫ്രാഞ്ചൈസികളോട് ആവശ്യപ്പെടാനാവില്ല. അവർക്ക് തീർച്ചയായും ജോലിഭാരം നിരീക്ഷിക്കാനും ഏതെങ്കിലും ഡാറ്റ പങ്കിടാൻ ആവശ്യപ്പെടാനും കഴിയും, എന്നാൽ അവർക്ക് ഒതാരത്തിന്റെ കാര്യത്തിൽ നിയന്ത്രണം വേണമെന്ന് പറയാൻ ആകില്ല. കൂടാതെ ഒരു നിശ്ചിത കളിക്കാരന് X എണ്ണം മത്സരങ്ങൾ മാത്രമേ കളിക്കാനാകൂ അല്ലെങ്കിൽ X എണ്ണം ഓവറുകൾ മാത്രമേ ബൗൾ ചെയ്യാനാകൂ എന്ന് പറയാൻ പറ്റില്ല .”