അന്ന് റൊണാൾഡോയുടെ ഗോളിലൂടെ ഞങ്ങളെ ചതിച്ചു, ഇന്ന് സൗകര്യങ്ങൾ ഉണ്ടായിട്ടും റഫറി വീണ്ടും പണി തന്നു; മാഡ്രിഡിൽ സംഭവിച്ചതിനെക്കുറിച്ച് തോമസ് മുള്ളർ

റയൽ മാഡ്രിഡ് എന്തുകൊണ്ടാണ് തങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് ആയതെന്ന് തെളിയിച്ചിരിക്കുകയാണ് ഒരിക്കൽക്കൂടി . സാന്റിയാഗോ ബെർണാബുവിൽ അത്ഭുതം പിറന്ന രാത്രിയിൽ തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്നാണ് റയൽ കയറി വന്നത്. മത്സരത്തിന്റെ 88ആം മിനുട്ട് വരെ റയൽ മാഡ്രിഡ് ഒരു ഗോളിന് പുറകിലായിരുന്നു. എന്നാൽ പിന്നീട് രണ്ടെണ്ണം തിരിച്ചടിച്ചുകൊണ്ട് റയൽ മാഡ്രിഡ് വിജയം കരസ്ഥമാക്കി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ബയേണിനെ പരാജയപ്പെടുത്തിയത്. ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് റയലിന്റെ തകർപ്പൻ ജയം.

ആദ്യ പകുതിയിൽ ഇരുടീമുകളും ഗോൾ ഒന്നും നേടിയില്ല. എന്നാൽ രണ്ടാം പകുതിയിൽ അൽഫോൺസോ ഡേവിസ് ഒരു തകർപ്പൻ ഷോട്ടിലൂടെ ബയേണിന് ലീഡ് നേടിക്കൊടുത്തു. പക്ഷേ 88ആം മിനുട്ടിൽ ഹൊസേലു റയലിന് സമനില നേടിക്കൊടുക്കുകയായിരുന്നു. വിനിയുടെ ഷോട്ട് കൈപ്പിടിയിൽ ഒതുക്കാൻ ന്യൂയർക്ക് പിഴച്ചപ്പോൾ ഹൊസേലു അത് ഗോളാക്കി മാറ്റി. അവിടം കൊണ്ട് അവസാനിച്ചില്ല. അന്റോണിയോ റൂഡിഗറിന്റെ അസിസ്റ്റിൽ നിന്ന് ഹൊസേലു ഒരിക്കൽ കൂടി ഗോൾ നേടി. ഇതോടെ ബയേൺ തോൽവി സമ്മതിക്കുകയായിരുന്നു.

റയലിന്റെ രണ്ടാം ഗോൾ ഓഫ്‌സൈഡ് ആണെന്ന് പറഞ്ഞ് വിവാദങ്ങൾ ഉണ്ട്. റഫറി ആകട്ടെ ആദ്യം ഇത് അനുവദിച്ചില്ലെങ്കിലും പിന്നെ അത് അനുവദിക്കുക ആയിരുന്നു. റഫറി അത് കാണാതെ ഒഫീഷ്യൽ തീരുമാനം വെച്ചാണ് ഗോൾ അനുവദിച്ചത്. തോമസ് മുള്ളർ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

“അവൻ വീഡിയോ കണ്ടില്ല. അത് നോക്കാനുള്ള അവസരം അവൻ തന്നില്ല. അത്തരമൊരു സാഹചര്യത്തിൽ, വളരെ വേഗത്തിൽ വിസിൽ മുഴക്കുന്നത് ശരിക്കും വിചിത്രമാണ്. ഇത് പലപ്പോഴും ഇവിടെ മാഡ്രിഡിൽ സംഭവിക്കുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രണ്ട് ഗോളുകൾ കൊണ്ട് ഞാൻ ഇത് അനുഭവിച്ചിട്ടുണ്ട്. പക്ഷേ ആ സമയത്ത് വാർ ഇല്ലായിരുന്നു.”

2016-17 ക്വാർട്ടർ ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഓഫ്‌സൈഡ് ആയി നിന്ന് രണ്ട് ഗോളുകൾ നേടി അന്നത്തെ ജർമ്മൻ ചാമ്പ്യന്മാരെ പുറത്താക്കി. വാർ ഉണ്ടായിരുന്നെങ്കിൽ ആ ഗോളുകൾ ഒന്നും അനുവദിക്കില്ലായിരുന്നു.

Read more

ഇതിനിടയിൽ ഇന്നലത്തെ മത്സരത്തിൽ ബയേൺ സമനില ഗോൾ നേടിയെങ്കിലും അത് ഓഫ്‌സൈഡ് ആയി വിധിച്ചതോടെയാണ് മുള്ളറിന് ദേഷ്യം കൂടിയത്.