അവനെ ഞങ്ങൾ ഈ പേര് വെച്ച് കളിയാക്കും, കമ്മിൻസിനെ കുറിച്ച് ഫിഞ്ച്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ബാറ്ററും ഓസ്‌ട്രേലിയയുടെ വൈറ്റ് ബോൾ ക്യാപ്റ്റനുമായ ആരോൺ ഫിഞ്ച്, പാറ്റ് കമ്മിൻസിനെ തന്റെ ഓസീസ് ടീമംഗങ്ങൾ “ഐ‌പി‌എൽ പാറ്റ്” എന്നാണ് വിളിക്കുന്നതെന്ന് വെളിപ്പെടുത്തി. ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റന് തന്റെ ദേശീയ ടീമിന്റെ നിറങ്ങളിലുള്ളതിനേക്കാൾ മികച്ച ബാറ്റിംഗ് റെക്കോർഡ് ഐപിഎല്ലിൽ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐപിഎൽ 2022 ലെ കൊൽക്കത്ത ഫ്രാഞ്ചൈസിയിലെ ടീമംഗങ്ങളാണ് ഫിഞ്ചും കമ്മിൻസും. കഴിഞ്ഞയാഴ്ച സൺറൈസേഴ്‌സ് ഹൈദരാബാദിനെതിയാണ് ഫിഞ്ച് ഈ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയത്. ഫിഞ്ചിന്റെ ഒമ്പതാമത്തെ ഐ.പി.എൽ ടീം കൂടിയാണ് കൊൽക്കത്ത.

” തീർച്ചയായും,അവന്റെ ബാറ്റിംഗ് കണ്ട് ഞാൻ ഞെട്ടിപ്പോയി. ഓസ്‌ട്രേലിയയ്‌ക്കായി ചെയ്യുന്നതിനേക്കാൾ മികച്ച രീതിയിൽ ഐപിഎല്ലിളിൽ ബാറ്റ് ചെയ്യുന്നതിനാൽ ഞങ്ങൾ അദ്ദേഹത്തെ ഐപിഎൽ പാറ്റ് എന്ന് വിളിക്കുന്നു. കെ‌കെ‌ആറിന് വേണ്ടി അദ്ദേഹം ചില മികച്ച ഇന്നിംഗ്‌സുകൾ കളിച്ചിട്ടുണ്ട്, ആക്രമണാത്മകമായ കളി ശൈലിയാണ് അവന്റെ പ്രത്യേകത.”

ബാറ്റിംഗിൽ തിളങ്ങുന്നുണ്ടെങ്കിലും ബൗളിങ്ങിൽ ശോഭിക്കാൻ ഇതുവരെ താരത്തിന് ആയിട്ടില്ല.