ഞങ്ങളെ ആർക്കും കളിയാക്കാം, അടുത്ത മത്സരത്തിലും ബാസ്‌ബോൾ കളിക്കും ജയിക്കുകയും ചെയ്യും; ട്രോളിയവർക്ക് എതിരെ ഒലി പോപ്പ്

രാജ്‌കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യ തങ്ങളെ 434 റൺസിന് തകർത്തെങ്കിലും ടീമിൻ്റെ സമീപന രീതികളിൽ യാതൊരു മാറ്റവും ഉണ്ടാകില്ല എന്ന് പറഞ്ഞിരിക്കുകയാണ് വൈസ് ക്യാപ്റ്റൻ ഒലി പോപ്പ് . റാഞ്ചിയിൽ നാലാം ടെസ്റ്റിന് ഇറങ്ങുമ്പോൾ മൂന്നാം ടെസ്റ്റിൽ തങ്ങൾക്ക് സംഭവിച്ച വീഴ്ചകൾ മറികടക്കാൻ ആയിരിക്കും ടീം ശ്രമിക്കുക.

മൂന്നാം ടെസ്റ്റിൻ്റെ ആദ്യഘട്ടത്തിൽ, ബെൻ ഡക്കറ്റിൻ്റെ മിന്നുന്ന സെഞ്ചുറിക്ക് ശേഷമുള്ള രണ്ടാം ദിനം അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് മികച്ച നിലയിൽ ആയിരുന്നു. എന്നിരുന്നാലും, മത്സരത്തിൻ്റെ മൂന്നാം ദിനം മുതൽ ഇന്ത്യ മത്സരത്തിൽ മേധാവിത്വം സ്ഥാപിക്കുക ആയിരുന്നു. ഇംഗ്ലണ്ട് ആകട്ടെ ഇന്ത്യയുടെ ആക്രമണ തത്രത്തിന് മുന്നിൽ പകച്ചു പോയി നിൽക്കുക ആയിരുന്നു.

ഇംഗ്ലണ്ടിൻ്റെ സമീപകാല പ്രകടനങ്ങൾക്ക് ശേഷം ബാസ്ബോളുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ലോകത്തിൻ്റെ എല്ലാ കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇങ്ങനെ ഉള്ള ട്രോളുകൾ ഒന്നും പരിഗണിക്കാതെ ഇംഗ്ലണ്ടും ഇതേ സമീപനം സ്വീകരിക്കുമെന്ന് ഒല്ലി പോപ്പ് ഉറപ്പിച്ചു.വരാനിരിക്കുന്ന മത്സരങ്ങൾക്ക് ഇന്ത്യ ബുംറയ്ക്ക് വിശ്രമം നൽകിയിട്ടുണ്ട്, എന്നാൽ ബൗളിംഗ് കുന്തമുന ഇല്ലാതെ പോലും ആതിഥേയർമതിയായ ഭീഷണിയുണ്ടെന്ന് ഇംഗ്ലീഷ് വൈസ് ക്യാപ്റ്റൻ കരുതുന്നു:

“അവൻ ഇല്ലാതെ ഇന്ത്യക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകും. പക്ഷേ ഞങ്ങൾ പോകുന്ന രീതി മാറ്റില്ല. കഴിഞ്ഞ മത്സരത്തിലും മുഹമ്മദ് സിറാജ് നന്നായി ബൗൾ ചെയ്തു, നാല് വിക്കറ്റ് വീഴ്ത്തി. ഞങ്ങൾ കളിക്കുന്ന രീതി മാറ്റാൻ പോകുന്നില്ല. ഇനിയും ഇത് പോലെ കളിക്കും. റിറാഞ്ചിയിൽ നടന്ന മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ ഒല്ലി പോപ്പ് പറഞ്ഞു.

ഇന്ത്യയോടുള്ള സമീപകാല തോൽവി ഇംഗ്ലണ്ടിൻ്റെ ഏറ്റവും വലിയ രണ്ടാമത്തെ തോൽവിയായി മാറി. 1934-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ (562 റൺസ് ആയിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും വലുത്.