ബുംറയെ നേരിടാൻ ഞങ്ങളുടെ പക്കൽ ഒരു അടിപൊളി തന്ത്രമുണ്ട്, ഈ ടെസ്റ്റിൽ നിങ്ങൾക്ക് അത് കാണാം: ബെൻ സ്റ്റോക്സ്

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ നേരിടാനുള്ള ഇംഗ്ലണ്ടിൻ്റെ തന്ത്രങ്ങളെക്കുറിച്ച് ബെൻ സ്റ്റോക്സ് നടത്തിയ പ്രതികരണം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ . പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലും 10.66 എന്ന അതിശയിപ്പിക്കുന്ന ശരാശരിയിൽ 15 വിക്കറ്റുകൾ നേടിയ ബുംറയാണ് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ പട്ടികയിൽ മുന്നിൽ നിൽക്കുന്നത്.

ഇന്ന് രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് ഇരു ടീമുകളും തയ്യാറെടുക്കുമ്പോൾ, ബുംറയ്‌ക്കെതിരെ ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാർ ഫലപ്രദമായ തന്ത്രങ്ങൾ കണ്ടെത്തേണ്ടതിൻ്റെ ആവശ്യകത സ്റ്റോക്‌സ് ഊന്നിപ്പറഞ്ഞു.

ബുംറയുടെ സ്ഥിരത അംഗീകരിച്ചുകൊണ്ട്, സ്റ്റോക്സ് അദ്ദേഹത്തിൻ്റെ അസാധാരണമായ പ്രകടനത്തെക്കുറിച്ച് പറഞ്ഞു. നിലവിൽ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ബുംറയുടെ വിശാഖപട്ടണത്തിലെ പ്രകടനമാണ് പ്ലെയർ ഓഫ് ദി മാച്ച് അദ്ദേഹത്തിന് നേടി കൊടുത്തതും മത്സരത്തിൽ ഇന്ത്യക്ക് വലിയ വിജയം നേടി കൊടുത്തതും. ബുംറയെ നേരിടാൻ വ്യക്തിഗത പ്രകടനങ്ങൾ മെച്ചപ്പെടേണ്ടതിൻറെ പ്രാധാന്യം സ്റ്റോക്സ് ഊന്നിപ്പറഞ്ഞു. വെല്ലുവിളികൾക്കിടയിലും, ഇന്ത്യൻ പേസ് സെൻസേഷനെതിരെ റൺസ് നേടാൻ ഇംഗ്ലണ്ട് ശ്രമിക്കുമെന്ന് സ്റ്റോക്സ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

“അവൻ മിടുക്കനാണ്. അദ്ദേഹം അത് വളരെക്കാലം കാണിക്കുകയും രണ്ട് ഗെയിമുകളിലും മികച്ച പ്രകടനം നടത്തുകയും ചെയ്തു. ജസ്പ്രീത് ബുംറ ഒരു മികച്ച ബൗളറാണ്. അവനെ നേരിടാൻ ഓരോ താരങ്ങൾക്കും അവരവരുടെ വഴികളുണ്ട്, പക്ഷേ ഞങ്ങൾ അവനെതിരെ റൺസ് നേടേണ്ടതുണ്ട്, അതാണ് ഞങ്ങളുടെ പ്ലാൻ. ഇത് പ്രവർത്തിക്കുന്നില്ലെങ്കിൽ, നിങ്ങൾ ബൗളർക്ക് ക്രെഡിറ്റ് നൽകണം, ആദ്യ രണ്ട് മത്സരങ്ങളിൽ ജസ്പ്രീത് മികച്ച പ്രകടനമാണ് നടത്തിയത്, ”സ്റ്റോക്സ് പറഞ്ഞു.

ഓരോ ബാറ്റ്‌സ്‌മാനും വ്യത്യസ്ത ബൗളർമാരെ നേരിടാൻ സവിശേഷമായ പ്രക്രിയകളുണ്ടെന്ന് സ്റ്റോക്ക്‌സ് ഊന്നിപ്പറഞ്ഞു. മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. 8 ഓവറിൽ 32 റൺസ് എടുത്ത ഇന്ത്യക്ക് 2 വിക്കറ്റുകൾ നഷ്ടമായി കഴിഞ്ഞു.