കീപ്പർ ആയിട്ട് ആര് നിൽക്കും, അതൊന്നും ഞങ്ങൾക്ക് അറിയേണ്ട; ഞങ്ങൾക്ക് പന്തെറിയണം

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി കളിയ്ക്കുമെങ്കിൽ താനും 2023ലെ ലോകകപ്പ് കളിക്കുമെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലേഴ്‌സ് പറഞ്ഞെത് കുറച്ചുനാൾ മുമ്പാണ് . ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന സ്വകാര്യ ടെലിവിഷന്‍ പരിപാടിയില്‍ ഗൗരവ് കപൂറിനോട് സംസാരിക്കവെയായിരുന്നു ഡിവില്ലിയേഴ്‌സ് ഇക്കാര്യം പറഞ്ഞത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിവരമിച്ച ഡിവില്ലേഴ്‌സ് നിലവില്‍ ഒരു ഫോര്മാറ്റിലും സജീവമല്ല. അടുത്ത വർഷം പുതിയ ഒരു റോളിൽ ബാംഗ്ലൂർ ടീമിന്റെ ഭാഗമായി താരം മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആക്രമണ ക്രിക്കറ്റിലെ പ്രധാന താരങ്ങളാണ് ധോണിയും ഡിവില്ലേഴ്‌സും. ഇരുവരും ടീമിനെ ഒരുപാട് മത്സരങ്ങളിൽ ജയിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള കൗതുകകരമായ റെക്കോർഡാണ് ചർച്ചയാകുന്നത്.

ഇരുടീമിലെയും വിക്കറ്റ് കീപ്പറുമാർ ഒരു മത്സരത്തിൽ പന്തെറിയുന്നത് അപൂർവമാണ്. 2013ലെ ജൊഹാനസ്ബർഗ് ടെസ്റ്റ് മാത്രമാണ് ഇങ്ങനെ സംഭവിച്ചത്. ധോണിയും ഡിവില്ലേഴ്‌സും അന്ന് ടീമുകൾക്കായി പന്തെറിഞ്ഞിരുന്നു.

ഇതുമൊരു റെക്കോർഡാണ്. സാധരണ വിക്കറ്റ് കീപ്പറുമാർ പന്തെറിയില്ല. അപ്പോഴാണ് ഇങ്ങനെ ഒരു സംഭവം നടക്കുന്നത്.