സ്ത്രീകൾക്ക് അത്യാവശ്യം ഫ്രീഡം നൽകുന്ന മോഡേൺ ടീമാണ് ഞങ്ങളുടെ, വനിതകൾ കിരീടം നേടിയതിന് പിന്നാലെ ട്രോൾ മുഴുവൻ കോഹ്‌ലിക്കും കൂട്ടർക്കും

പതിനഞ്ചു വർഷത്തെ ഐപിഎൽ ചരിത്രത്തിൽ ആർസിബിയുടെ പുരുഷ ടീമിന് നേടാനാകാത്തതാണ് രണ്ടാം സീസണിൽ തന്നെ ആർസിബിയുടെ വനിതാ ടീം നേടിയെടുത്തിരിക്കുകയാണ്. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന കിരീടപ്പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ടു വിക്കറ്റിന് തോൽപിച്ചാണ് സ്മൃതി മന്ഥാനയും കിരീടം ചൂടിയത്.

എന്തായാലും ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ടീമായ ബാംഗ്ലൂർ കാത്തിടിപ്പിനൊടുവിൽ ഒരു കിരീടം നേടിയത് ക്രിക്കറ്റ് ലോകം ആഘോഷമാക്കി. “സ്ത്രീകൾക്ക് അത്യാവശ്യം ഫ്രീഡം നൽകുന്ന ഒരു ടീമാണ് ഞങ്ങളുടെ”, “ലേഡീസ് ഫസ്റ്റ് “, “ഇനി ഞങ്ങളുടെ ഊഴം” ഉൾപ്പടെ അനവധി ട്രോളുകളാണ് കിരീട നേട്ടത്തിന് പിന്നാലെ വരുന്നത്. കിരീട നേട്ടത്തിന് പിന്നാലെ വിരാട് കോഹ്‌ലിയുമായി ആർസിബി ടീം വീഡിയോ കോളിൽ വരുകയും വനിതാ ടീമിലെ താരങ്ങൾക്ക് ഒപ്പം നേട്ടം ആഘോഷിക്കുകയും ചെയ്തു.

വനിതാ പ്രീമിയർ ലീഗ് തുടങ്ങി രണ്ടാം വര്ഷം തന്നെ കിരീട നേട്ടം സ്വന്തമാക്കിയ ആർസിബി വനിതാ ടീം പുരുഷ ടീമിന് നൽകിയത് ശുഭ സൂചനയാണ് എന്നാണ് ആരാധകർ പറയുന്നത്. ഈ കൊല്ലം ഉറപ്പായിട്ടും ബാഗ്ലൂർ പുരുഷ ടീമും കിരീടം നേടുമെന്നും കോഹ്‌ലിയെ സംബന്ധിച്ച് എന്തായാലും നൽകുന്നത് പോസിറ്റേവ് എനർജി ആയിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

കിരീട നേട്ടത്തിന് പിന്നാലെ ആർസിബി വനിതാ ടീമിന് അഭിനന്ദവും പുരുഷ ടീമിന് മുന്നറിയിപ്പുമായും രംഗത്തെത്തിയിരിക്കുകയാണ് ടീമിന്റെ ഉടമയായ വിജയ് മല്യ. ‘വനിതാ പ്രീമിയർ ലീഗ് കിരീടം നേടിയ ആർസിബി വനിതാ ടീമിന് ഹൃദയത്തിൽ നിന്ന് അഭിനന്ദനം. വളരെക്കാലമായി നേടാത്ത കിരീടം പുരുഷ ടീമിനും നേടാനായാൽ അത് ഇരട്ടി സന്തോഷം നൽകും. എല്ലാ വിധ ആശംസകളും’ എന്നാണ് വിജയ് മല്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ആർസിബി വനിതാ ടീം കിരീടം നേടിയതോടെ പുരുഷ ടീമിന് ഇത് ചെറിയ സമ്മർദ്ദമൊന്നുമല്ല നൽകുക. ഏവരും എന്തിന് എതിർ ടീമിന്റെ ആരാധകർപോലും ആർസിബി ഒന്ന് കിരീടം ചൂടികാണാൻ ആഗ്രഹിക്കുന്നവരാണ്. ഇത്തവണയെങ്കിലും അത് സാധിക്കുമോ എന്നാണ് അറിയേണ്ടത്.

ഫൈനൽ മത്സരത്തിൽ ഡൽഹി ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം ബാംഗ്ലൂർ മൂന്നു പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. ക്യാപ്റ്റൻ സ്മൃത മന്ഥാന (39 പന്തിൽ 31), സോഫ് ഡിവൈൻ (27 പന്തിൽ 32), എലിസി പെറി ( 37 പന്തിൽ 35*) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ബാംഗ്ലൂർ കപ്പിൽ മുത്തമിട്ടത്. ഡൽഹിയുടെ ചിറകരിഞ്ഞ മോളീനക്‌സിന്റെ മൂന്നു വിക്കറ്റുകളും ശ്രേയങ്ക പാട്ടീലിന്റെ നാലു വിക്കറ്റുകളും മത്സരത്തിൽ നിർണായകമായി.