WCL 2025: "എന്തു തന്നെയായാലും ഞങ്ങള്‍ രാജ്യത്തെ നിരാശപ്പെടുത്തില്ല"; ഫൈനലിൽ പാകിസ്ഥാനെ നേരിടേണ്ടി വന്നിരുന്നെങ്കിൽ?, വെളിപ്പെടുത്തലുമായി ഇന്ത്യൻ ചാമ്പ്യന്മാർ

ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ചിരവൈരികളായ പാകിസ്ഥാനെതിരെ നടക്കുന്ന വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ് (WCL) 2025 ലെ സെമിഫൈനലിൽ കളിക്കാൻ ഇന്ത്യൻ ചാമ്പ്യന്മാർ വിസമ്മതിച്ചു. പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് മെൻ ഇൻ ഗ്രീനിനെതിരെ മത്സരിക്കുന്നതിനെ കളിക്കാർ അനുകൂലിക്കുന്നില്ല. ടീം ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ലെങ്കിലും, രാജ്യത്തിന്റെ വികാരങ്ങളെ മാനിച്ചാണ് കളിക്കാർ നോക്കൗട്ട് മത്സരത്തിൽ നിന്ന് പിന്മാറിയതെന്ന് ഒരു ടീം അംഗം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

“ഞങ്ങള്‍ പാകിസ്താനായുമായുള്ള സെമി ഫൈനലില്‍ കളിക്കുന്നില്ല. ഞങ്ങളെ സംബന്ധിച്ച് രാജ്യം തന്നെയാണ് മറ്റെല്ലാത്തിനും മുകളില്‍. മറ്റൊന്നും ഞങ്ങളെ സംബന്ധിച്ച് അത്രത്തോളം പ്രധാനപ്പെട്ടതുമല്ല. ഞങ്ങള്‍ ഇന്ത്യന്‍ ടീമിലെ അഭിമാനികളായ അംഗങ്ങളാണ്. സ്വന്തം കുപ്പായത്തില്‍ ഇന്ത്യന്‍ പതാക സ്വന്തം കുപ്പായത്തില്‍ പതിപ്പിക്കാന്‍ ഞങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുകയും കഠിനാധ്വാനം നടത്തുകയും ചെയ്തു. അതിനു ശേഷമാണ് ഞങ്ങള്‍ അതു നേടിയെടുത്തത്. എന്തു തന്നെയായാലും ഞങ്ങള്‍ രാജ്യത്തെ നിരാശപ്പെടുത്തില്ല. ഭാരത് മാതാ കീ ജയ്,” പേര് വെളിപ്പെടുത്താത്ത വ്യക്തി പറഞ്ഞു.

ഫൈനലിൽ പാകിസ്ഥാനെതിരെ കളിക്കേണ്ടി വന്നാലും കളിക്കാർ സമാനമായ നിലപാട് സ്വീകരിക്കുമായിരുന്നു എന്നും ടീം വെളിപ്പെടുത്തി. “ഫൈനലിൽ പാകിസ്ഥാനെ നേരിടേണ്ടി വന്നാലും ഞങ്ങൾ ഇതുതന്നെ ചെയ്യുമായിരുന്നു. ഞങ്ങൾ ഒരേ നിലപാടിലാണ്,” ഇൻസൈഡർ കൂട്ടിച്ചേർത്തു.

WCL സംഘാടകർ ഇന്ത്യൻ ക്യാമ്പിന്റെ തീരുമാനത്തെ മാനിക്കുകയും സെമിഫൈനൽ റദ്ദാക്കുകയും ചെയ്തു. ഇതോടെ പാകിസ്ഥാൻ നേരിട്ട് ഫൈനലിൽ പ്രവേശിച്ചു. ജൂലൈ 20 ന് നടന്ന ലീഗ് മത്സരത്തിൽ നിന്ന് പിന്മാറിയ ഇന്ത്യ ചാമ്പ്യൻസ് WCL-ൽ പാകിസ്ഥാനെ നേരിടാൻ വിസമ്മതിക്കുന്നത് ഇത് രണ്ടാം തവണയാണ്.

Read more

അതേസമയം, സെപ്റ്റംബർ 14 ന് യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടും. ഒക്ടോബർ 6 ന് കൊളംബോയിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിൽ വനിതാ ടീമും പാകിസ്ഥാനെ നേരിടും.