ആ താരത്തെ എടുക്കുക ആയിരുന്നെങ്കിൽ ലോക കപ്പ് ജയിക്കാമായിരുന്നു, ഇന്ത്യൻ നിരയിൽ ആരും വേണ്ടാതെ ഉപേക്ഷിച്ച താരത്തിന്റെ മൂല്യം പറഞ്ഞ് വസീം ജാഫർ

2022ലെ ടി20 ലോകകപ്പിൽ കുൽദീപ് യാദവിനെ ടീമിലെത്തിക്കാതിരുന്നതിലൂടെ ഇന്ത്യക്ക് പിഴച്ചതായി മുൻ ഓപ്പണർ വസീം ജാഫർ അഭിപ്രായപ്പെടുന്നു. ആദിൽ റഷീദും വനിന്ദു ഹസരംഗയും ഉൾപ്പെടെ നിരവധി ലെഗ് സ്പിന്നർമാർ വിജയകരമായ ലോകകപ്പ് നേടിയെങ്കിലും ടൂർണമെന്റിലുടനീളം ഇന്ത്യ അവരുടെ ഫിംഗർ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും അക്സർ പട്ടേലുമായിട്ടാണ് പോയത് . യുസ്‌വേന്ദ്ര ചാഹലിലൂടെ ഒരു സ്പിന്നിങ് ഓപ്ഷൻ ഉണ്ടായിരുന്നു എങ്കിലും ഇന്ത്യ അദ്ദേഹത്തെ പരിഗണിക്കുക പോലും ചെയ്തില്ല.

ഡൽഹി ക്യാപിറ്റൽസിനായികഴിഞ്ഞ ഐപിഎൽ സീസണിൽ തിളങ്ങിയ കുൽദീപിന് ടീമിൽ ഇടം നേടാനായില്ല, പക്ഷേ ഷോപീസ് ഇവന്റിന് ശേഷം അദ്ദേഹത്തെ തിരികെ വിളിക്കുകയായിരുന്നു. വ്യാഴാഴ്ച ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ 28-കാരൻ മികച്ച ബോളിങ് പ്രകടനം നടത്തുകയും ചെയ്തു

കുൽദീപിന്റെ സ്പിന്നിനു മറുപടിയില്ലാത്ത ബംഗ്ല മധ്യനിരയെ തകർത്ത് ഇടങ്കയ്യൻ സ്പിന്നർ 5 വിക്കറ്റ് വീഴ്ത്തി. അടുത്ത വർഷം ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ നിരയിൽ കുൽദീപും ഉണ്ടാകണം എന്നാണ് ജാഫർ പറയുന്നത്.

“കുൽദീപ് യാദവ് ഈ രീതിയിൽ പന്തെറിയുന്നത് വളരെ ആവേശകരമാണ്. ടി20 ലോകകപ്പിന്റെ ഭാഗമാകണമായിരുന്നുവെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. അവൻ കളിക്കാത്തത് നിർഭാഗ്യകരമാണ്. ഐപിഎല്ലിൽ അദ്ദേഹം പന്തെറിഞ്ഞ രീതി, അദ്ദേഹം ടീമിന്റെ ഭാഗമല്ലാത്തതിൽ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു. ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന പരമ്പരയിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിക്കും, ”ജാഫർ ESPNCricinfo യോട് പറഞ്ഞു.