IPL 2024: ആ കടുത്ത തീരുമാനമെടുത്ത് കോഹ്‌ലി; ഡ്രസ്സിംഗ് റൂമിൽ നിന്നുള്ള വീഡിയോ ചർച്ചയാവുന്നു

റോയൽ ചാലഞ്ചേഴ്സ് ബാംഗളൂരിനെതിരെ തകർപ്പൻ വിജയം കരസ്ഥമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ടോസ് നേടിയ കെകെആർ ബോളിങ് ആയിരുന്നു തിരഞ്ഞെടുത്തത്. തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുടെ കരുത്തിൽ ബാംഗ്ലൂർ 182 റൺസ് നേടിയെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ കെകെആർ അനായാസം വിജയത്തിലെത്തി.

സുനിൽ നരൈയ്ന്റെയും വെങ്കിടേഷ് അയ്യരുടെയും തകർപ്പൻ ബാറ്റിംഗാണ് കൊൽക്കത്തയ്ക്ക് മികച്ച വിജയം നേടികൊടുത്തത്. തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ച്വറി നേടിയ കോഹ്‌ലിയുടെ പ്രകടനമാണ് ആർസിബിയെ മാന്യമായ സ്കോറിൽ എത്തിച്ചത്.

59 പന്തിൽ നാല് സിക്സും ഫോറുമടക്കം 83 റൺസ് ആണ് നേടിയത്. ബാക്കിയുള്ള ബാറ്റര്‍മാര്‍ എല്ലാംകൂടെ 99 റണ്‍സാണ് നേടിയത്. ആർസിബിയുടെ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയത് വിരാട് കോഹ്‌ലിയായിരുന്നു. എന്നാൽ ഡ്രസ്സിങ്ങ് റൂമിൽ വെച്ച് മുൻ ക്യാപ്റ്റൻ കൂടിയായ കോഹ്‌ലി ടീമംഗങ്ങളെ അഭിസംബോധന ചെയ്യുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച.

കോഹ്‌ലി അത് നിസ്സാരമായി സ്വീകരിച്ചെങ്കിലും, സഹതാരങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ കോഹ്‌ലിയുടെ സ്വരം രൂക്ഷമായി. അടുത്ത മത്സരത്തിൽ കെകെആറിനെതിരായ പ്രകടനത്തേക്കാൾ മികച്ച പ്രകടനം നടത്താൻ തങ്ങൾ പ്രാപ്തരാണെന്ന് മുൻ ക്യാപ്റ്റൻ കൂടിയായ കോഹ്‌ലി വിശ്വസിക്കുന്നു. സീസണിൻ്റെ ബാക്കി ഭാഗങ്ങൾക്കായി ആർസിബി കളിക്കാരെ അവരുടെ കഴിവുകളിൽ ധൈര്യവും ആത്മവിശ്വാസവും പുലർത്താൻ കോഹ്‌ലി പ്രോത്സാഹിപ്പിക്കുന്നതായും ഡ്രസ്സിങ്ങ് റൂമിൽ നിന്നുള്ള വീഡിയോയിൽ കാണാം.

2015-നു ശേഷം ആർസിബി തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിലെ കെകെആറിന്റെ തുടർച്ചയായ എട്ടാം ജയം കൂടിയാണ് അവസാന മത്സരത്തിലേത്.