വീഡിയോ: സഞ്ജു ഡബിള്‍ സെഞ്ച്വറി തികച്ചതിങ്ങനെ, ചരിത്ര നിമിഷം കാണാം

തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ കേരളത്തിന്റെ സൂപ്പര്‍ താരം സഞ്ജു സാംസണ്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു വെറും 129 പന്തുകളില്‍ 21 ബൗണ്ടറികളും, 10 സിക്‌സറുകളുമടക്കം 212 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ALSO READl:’ബിസിസിഐ, ദയവായി സഞ്ജുവിന് അവസരം നല്‍കൂ’ മുറവിളിയുമായി ആരാധകര്‍

ഈ ഇന്നിംഗ്‌സോടെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരു പിടി റെക്കോര്‍ഡുകളും താരത്തിന് സ്വന്തക്കിയിരുന്നു. മത്സരത്തില്‍ സഞ്ജു ഡബിള്‍ സെഞ്ച്വറി നേടുമ്പോഴുളള കാഴ്ച്ച ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

സഹതാരം സച്ചിന്‍ ബേബിയെ സാക്ഷി നിര്‍ത്തിയായിരുന്നു സഞ്ജു ഡബിള്‍ സെഞ്ച്വറി തികച്ചത്. ഇതോടെ ബംഗളൂരുവില്‍ കളി കാണാനെത്തിയ ആരാധകരും സഹതാരങ്ങളും ആവേശഭരിതരായി. ആ കാഴ്ച്ച കാണാം

ഇന്ത്യന്‍ അഭ്യന്തര ലിസ്റ്റ് എ മത്സരങ്ങളിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഇന്ന് സഞ്ജു നേടിയത്. കഴിഞ്ഞ സീസണില്‍ സിക്കിമിനെതിരെ 202 റണ്‍സ് നേടിയ ഉത്തരാഖണ്ട് താരം കെ വി കൗശലിന്റെ റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരിന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവുമുയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡും ഇന്ന് സഞ്ജുവിന് സ്വന്തമായി.

ALSO READl: രാഹുല്‍ ‘ആശാന്റേയും’ സച്ചിന്റേയും റെക്കോര്‍ഡ് തകര്‍ത്തു, സഞ്ജുവും സച്ചിനും പടുത്തുയര്‍ത്തിയത് ചരിത്രം

ഇതിന്പുറമേ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ ഇതിഹാസങ്ങള്‍ക്കൊപ്പമെത്താനും സഞ്ജുവിന് കഴിഞ്ഞു. രോഹിത് ശര്‍മ്മ (3 തവണ), ശിഖാര്‍ ധവാന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ്, കരണ്‍ കൗശല്‍ എന്നിവരാണ് ഇതിന് മുന്‍പ് ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങള്‍.