നിങ്ങൾ അനുഭവിക്കാൻ പോകുന്നതേ ഉള്ളു സെലക്ടർമാരെ, കർശനമായ മുന്നറിയിപ്പ് നൽകി ലക്ഷ്മൺ

2023 ഏകദിന ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോൾ സെലക്ടർമാർക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാകുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നിലവിലെ എൻസിഎ തലവനുമായ വിവിഎസ് ലക്ഷ്മൺ കരുതുന്നു. ഈ വർഷം ഇന്ത്യൻ ടീമിന്റെ എല്ലാ ശ്രദ്ധയും ടി20 ലോകകപ്പ് തയ്യാറെടുപ്പുകളിലായിരുന്നു, എന്നിരുന്നാലും, അതിനുശേഷം, അടുത്ത വർഷത്തെ ഏകദിന ലോകകപ്പ് വരാനിരിക്കെ ടി20 ലോകകപ്പിന് ശേഷം കൂടുതൽ പ്രാധാന്യം ഇന്ത്യ നൽകുന്നത് ഏകദിന ഫോര്മാറ്റിനാണ്.

വരാനിരിക്കുന്ന ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറിയ രാഹുൽ ദ്രാവിഡിന്റെ അഭാവത്തിൽ ലക്ഷ്മൺ നിലവിൽ ഇന്ത്യൻ ഏകദിന ടീമിനൊപ്പം സൗത്ത് ആഫ്രിക്കയുമായി നടക്കുന്ന ഏകദിന പരമ്പരയിൽ പ്രവർത്തിക്കുകയാണ് ഇപ്പോൾ.

അയർലൻഡ് പര്യടനത്തിൽ ഇന്ത്യൻ ടീമിനെ നയിച്ച ലക്ഷ്മൺ ദ്രാവിഡിന്റെ അഭാവത്തിൽ ടീമിനെ പരിശീലിപ്പിക്കുന്നത് ഇതാദ്യമല്ല. തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടി20 ഐയും സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയും ഇന്ത്യയെ മുൻ താരം പരിശീലിപ്പിച്ചിരുന്നു .

ഒരുപാട് യുവതാരങ്ങൾ അവസരം കാത്തിരിക്കുന്നുന്നതിനാൽ തന്നെ വലിയ തലവേദന ആയിരിക്കും ഇന്ത്യൻ സെലെക്ടറുമാർ അനുഭവിക്കാൻ പോകുന്നത് എന്ന സന്ദേശമാണ് ലക്ഷ്മൺ ഇപ്പോൾ നൽകുന്നത്.