പന്ത് തിരയുന്നതിനിടയില്‍ സഹോദരന്‍ പാമ്പ് കടിയേറ്റ് മരിച്ചു, മന്ത്രവാദിനിയെന്ന് പറഞ്ഞ് നാട്ടുകാര്‍ ഒറ്റപ്പെടുത്തി; അര്‍ച്ചന ദേവിയുടെ അതിജീവന കഥ

ഇന്ത്യന്‍ അണ്ടര്‍ 19 താരം അര്‍ച്ചന ദേവി, ലോകകപ്പ് ഫൈനലില്‍ ഇഗ്ലണ്ടിന്റെ രണ്ട് മുന്‍ നിര വിക്കറ്റ് വീഴ്ത്തുകയും ഒരു പറക്കും ക്യാച്ച് കൊണ്ടും ചരിത്ര വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവള്‍.

അര്‍ച്ചനയുടെ ജീവിത വിജയത്തിലേക്കുള്ള പാത എളുപ്പമുള്ളതായിരിന്നില്ല. ചെറുപ്പത്തില്‍ അച്ഛനെ നഷ്ട്ടപ്പെടുന്നു. അവര്‍ ജീവിക്കുന്ന ഗ്രാമത്തില്‍ പല തെറ്റിദ്ധാരണകളുടെയും പേരില്‍ ഒറ്റപ്പെടുന്നു.

അര്‍ച്ചന ദേവിയും സഹോദരന്മാരും ക്രിക്കറ്റ് കളിക്കുമ്പോള്‍ കാട്ടില്‍ പോയ പന്ത് തിരയുന്നതിനിടയില്‍ സഹോദരന്‍ പാമ്പ് കടിയേറ്റ് മരിക്കുന്നു. ഈ സംഭവങ്ങള്‍ക്ക് കാരണം അര്‍ച്ചനയുടെ മാതാവ് സാവിത്രീ ദേവിയാണെന്നും അവര്‍ ദുര്‍മന്ത്രവാദിനിയാണെന്നും വിശ്വസിച്ച അയല്‍ക്കാര്‍ അര്‍ച്ചനയുടെ കുടുംബത്തെ ഒറ്റപ്പെടുത്തി.

ഈ സാഹചര്യങ്ങള്‍ അതിജീവിച്ചാണ് അര്‍ച്ചന ക്രിക്കറ്റ് താരമായത്. ഒറ്റപ്പെടുത്തിലും കഷ്ടപ്പാടുകളിലും പിന്മാറാതെ കഠിനപ്രയത്‌നവും ക്രിക്കറ്റ് കഴിവുകളും കൊണ്ട് ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ജനതയുടെ ശ്രദ്ധ തന്നിലേക്ക് എത്തിച്ചിരിക്കുകയാണ് ഈ കൗമാര താരം.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍