സഞ്ജു ലോകകപ്പ് ടീമിലേക്ക്, എല്ലാത്തിനും നന്ദി പറയേണ്ടത് ആ താരത്തിനോട്; ബിസിസിഐ പദ്ധതികൾ ഇങ്ങനെ

ട്വന്റി-20 ലോകകപ്പിന് ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കി ഉള്ളത്. ഇന്ത്യ അതിന് മുമ്പ് അധികം ടി 20 മത്സരങ്ങൾ ഒന്നും കളിക്കുന്നില്ല. അതായത് ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തിയാൽ പല താരങ്ങൾക്കും അപ്രതീക്ഷിതമായി ടീമിലേക്ക് വിളിയെത്താനുള്ള സാധ്യതകൾ കൂടുതലാണ്. അവിടെ സഞ്ജുവിനെ കാത്ത് ലോട്ടറി ഇരിപ്പുണ്ട്.

ബിസിസിഐയെ അനുസരിക്കാതെ സ്വന്തം ഇഷ്ട പ്രകാരം നടക്കുന്ന ഇഷാൻ കിഷൻ ടീമിന്റെ പരിസര പ്രദേശത്ത് പോലും കുറച്ചുനാൾ കണ്ടേക്കില്ല. താരത്തോട് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ പറഞ്ഞിട്ട് അത് കേൾക്കാൻ ഇന്ത്യൻ പ്രീമിയർ ലീഗിന് ഉള്ള ഒരുക്കത്തിലാണ് ഇപ്പോൾ നിൽക്കുന്നത്. ഋഷഭ് പന്തിന്റെ കാര്യം എടുത്താൽ അദ്ദേഹം ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുമെങ്കിലും ഫിറ്റ്നസിന്റെ കാര്യത്തിൽ സംശയമുണ്ട്.

ചുരുക്കി പറഞ്ഞാൽ സഞ്ജു സാംസണും, ജിതേഷ് ശർമ്മയും, ദ്രുവ് ജുറലും തമ്മിലാണ് മത്സരം നടക്കുന്നത്. അതിൽ ഏറ്റവും കൂടുതൽ അനുഭവസസമ്പത്ത് ഉള്ള സഞ്ജുവിന് ആയിരിക്കും സാധ്യത കൂടുതൽ. പക്ഷെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റ്‌ താരങ്ങളേക്കാൽ മികച്ച പ്രകടനം താരം നടത്തുകയും കൂടി വേണം എന്ന് സാരം.

ലോകകകപ്പ് ടീമിൽ യുവതാരങ്ങൾക്ക് ആയിരിക്കും കൂടുതൽ അവസരം. കോഹ്‌ലി, രോഹിത് തുടങ്ങി സീനിയർ താരങ്ങളുടെ കൂടെ യുവതാരങ്ങൾ ചേരുന്ന ടീമിൽ സഞ്ജുവിനെ പോലെ ഒരു താരത്തിന് ഒരുപാട് ചെയ്യാൻ ഉണ്ടാകും.