നായകനായ കോഹ്‌ലിയെ ജാമിസണ്‍ അനുസരിക്കാതിരുന്നത് നന്നായി; പ്രശംസിച്ച് സൗത്തി

ഐ.പി.എല്‍ 14ാം സീസണില്‍ നെറ്റ്‌സില്‍ പന്തെറിയാമോ എന്ന വിരാട് കോഹ്‌ലിയുടെ ആവശ്യം തള്ളിയ ന്യൂസിലന്‍ഡ് പേസര്‍ കൈല്‍ ജാമിസണിനെ പ്രശംസിച്ച് സഹതാരം ടിം സൗത്തി. കോഹ്‌ലിയുടെ ആവശ്യം നിരസിച്ച കൈല്‍ ജാമിസണിന്റെ തീരുമാനം മികച്ചതാണെന്ന് സൗത്തി പറഞ്ഞു.

ഡ്യൂക്ക് ബോളില്‍ ന്യൂസിലാണ്ട് ടെസ്റ്റ് ടീമിലുള്ള താരത്തിന്റെ ബോളിംഗുമായി പൊരുത്തുപ്പെടുവാനുള്ള കോഹ്‌ലിയുടെ തന്ത്രത്തില്‍ വീഴാതിരുന്ന കൈല്‍ ജാമിസണിന്റെ തീരുമാനം മികച്ചതാണ്. കോഹ്‌ലിയുടെ നീക്കം തന്ത്രപരമായിരുന്നുവെങ്കിലും അതില്‍ വീഴാത്തതില്‍ ജാമിസണ്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് ടിം സൗത്തി പറഞ്ഞു.

Tim Southee takes 300th Test wicket as New Zealand close in on win over  Pakistan in first Test | Cricket News | Sky Sports

ജാമിസണ്‍ മികച്ച താരമാണെന്നും തങ്ങളുടെ വലിയ ശക്തിയാണെന്നും സൗത്തി പറഞ്ഞു. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ താരമാണ് ന്യൂസിലന്‍ഡ് പേസര്‍ കൈല്‍ ജാമിസണ്‍. ടൂര്‍ണമെന്റിനിടെ ടെസ്റ്റിന് ഉപയോഗിക്കുന്ന ഡ്യൂക്ക് പന്തുകള്‍ തന്റെ കൈയിലുണ്ടെന്നു ജാമിസണ്‍ വെളിപ്പെടുത്തിയപ്പോള്‍ നെറ്റ്സില്‍ ആ പന്തുകള്‍ ഉപയോഗിച്ച് എറിഞ്ഞാല്‍ സന്തോഷമാകുമെന്ന് ഉടന്‍ കോഹ്ലി ആവശ്യപ്പെടുകയായിരുന്നു, എന്നാല്‍ പറ്റില്ലെന്നായിരുന്നു ജാമിസന്റെ മറുപടി.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടുമ്പോള്‍ കെയ്ന്‍ വില്യംസണ്‍ അവരുടെ മുഖ്യ ആയുധമാണ്. ജൂണ്‍ 18 മുതല്‍ 22 വരെയാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടക്കുക.