ടിം പെയ്ന്‍ ലൈംഗിക വിവാദത്തില്‍; ഓസീസിന്റെ നായക സ്ഥാനം ഒഴിഞ്ഞു

ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ ഓസ്ട്രേലിയന്‍ താരം ടിം പെയ്ന്‍ ദേശീയ ടെസ്റ്റ് ടീമിന്റെ ക്യപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. 2017-18ലെ ആഷസ് ടെസ്റ്റിനിടെ ജോലിക്കാരിയായ യുവതിയോട് മോശമായി പെരുമാറിയെന്നാണ് താരത്തിനെതിരെയുള്ള ആരോപണം. മോശം ചിത്രങ്ങള്‍ അയച്ചു നല്‍കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി യുവതി രംഗത്തെത്തി.

സംഭവം ഓസീസ് ക്രിക്കറ്റിന് വലിയ നാണക്കേടായിരിക്കുകയാണ്. ആഷസ് ടെസ്റ്റ് ഡിസംബര്‍ എട്ടിന് ആരംഭിക്കാനിരിക്കെ പെയ്ന്‍ നായകസ്ഥാനം ഒഴിഞ്ഞത് മറ്റൊരു തലവേദനയും സൃഷ്ടിച്ചിരിക്കുകയാണ്. ആഷസ് അടുത്തിരിക്കെ അതിന് ശേഷമേ പെയ്നിനെതിരേ നടപടിയുണ്ടാവു എന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കവേയാണ് താരം തന്നെ നായക സ്ഥാനം ഒഴിയുന്നതായി അറിയിച്ചത്.

Tim Paine resigns as captain, sexting scandal, Australia cricket 2021, full statement, press conference, video, news, latest, update, The Ashes

2017ലാണ് വിവാദ സംഭവം നടന്നത്.  പെയ്ന്‍ അന്ന് സഹപ്രവര്‍ത്തകയുമായി നടത്തിയ ടെക്സ്റ്റിങ് വിവാദമാവുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടക്കുകയും പെയ്ന്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍, ഇപ്പോള്‍ ആ മെസേജ് പരസ്യമായെന്ന് താന്‍ അറിഞ്ഞു എന്നും അതിനാല്‍ ക്യാപ്റ്റനായുള്ള തന്റെ സ്ഥാനം ഒഴിയുകയാണെന്നും പെയ്ന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും താന്‍ ടീമില്‍ തന്നെ തുടരുമെന്നും താരം പറഞ്ഞു.

Tim Paine quits as Australia captain after sending explicit messages to female co-worker

ഓസ്ട്രേലിയക്കായി 35 ടെസ്റ്റില്‍ നിന്ന് 1534 റണ്‍സും 157 പുറത്താക്കലുമാണ് പെയ്ന്‍ നടത്തിയിട്ടുള്ളത്. 36കാരനായ താരത്തിന് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായാല്‍ പ്ലേയിംഗ് ഇലവനിലെ സ്ഥാനവും നഷ്ടപ്പെടുവാന്‍ സാധ്യതയുണ്ട്. കാരണം ഓസീസിന്റെ ടെസ്റ്റ് ടീമില്‍ മാത്രമാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ ടിം പെയ്ന് അവസരം. ടിം പെയ്ന്‍ ഓസീസിനെ നയിച്ചപ്പോഴാണ് രണ്ട് തവണ ഇന്ത്യ ഓസ്ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയത്.