യോയോ ടെസ്റ്റില്‍ ചാമ്പ്യന്‍ കോഹ്‌ലിയല്ല, ഒരു മലയാളി താരമാണ്

ഇന്ത്യയുടെ ഫിറ്റ്‌നസ് കിംഗ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലി. പരിശീലനത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാത്ത കോഹ്‌ലി യോയോ ടെസ്റ്റിലും പലപ്പോഴും കരുത്ത് തെളിക്കാറുണ്ട്. തന്റെ ഫിറ്റ്‌സനിനൊപ്പം ടീം ഇന്ത്യയുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ കോഹ്‌ലിയ്ക്ക് നിര്‍ബന്ധ ബുദ്ധിയുണ്ട്.

2017 വെസ്റ്റിന്‍ഡീസ് പര്യടനത്തിന് മുന്‍പായിട്ടാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഫിറ്റ്നസ് റെവല്യൂഷന് കോഹ്‌ലി തുടക്കമിട്ടത്. ടീമില്‍ ഇടം വേണമെങ്കില്‍ യോ യോ ടെസ്റ്റ് പാസ് ആവണം എന്ന മാനദണ്ഡമാണ് കോഹ്‌ലി വെച്ചത്. ഇതോടെ മുതിര്‍ന്ന താരങ്ങളായ യുവരാജ് സിംഗ്, സുരേഷ് റെയ്ന ഉള്‍പ്പെടെയുള്ള താരങ്ങള്‍ ടീമിന് പുറത്തായി.

എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ കോഹ്‌ലിയേക്കാള്‍ കരുത്തരായ ചില താരങ്ങളുണ്ട്. അതിലൊരു മലയാളി താരമുണ്ട് എന്നത് നമുക്കും അഭിമാനിക്കാം. മലയാളി താരം കരുണ്‍ നായര്‍, മനീഷ് പാണ്ഡ്യ എന്നിവരാണ് കോഹ്‌ലിയേക്കാള്‍ ഫിറ്റ്‌നസ് കരുത്തുളളത്.

2017 ൽ കോഹ്‌ലിയുടെ യോ യോ ടെസ്റ്റ് സ്‌കോര്‍ മനീഷ് മറികടന്നു. 19 ആണ് കോഹ്‌ലിയുടെ ഫിറ്റ്‌നസ് സ്‌കോര്‍. മായങ്ക് ആകട്ടെ 19.2 സ്‌കോര്‍ ചെയ്താണ് കോഹ്‌ലിയെ കടത്തി വെട്ടിയത്. യോ യോ ടെസ്റ്റില്‍ കരുണ്‍ നായരും ഒട്ടും മോശമല്ല. ഇന്ത്യന്‍ ടീമിന്റെ മുന്‍ ട്രെയ്നറായിരുന്ന ശങ്കര്‍ ബസു തന്നെ ഇന്ത്യന്‍ ടീമിലെ ഫിറ്റസ്റ്റ് ക്രിക്കറ്റര്‍ എന്ന് വിശേഷിപ്പിച്ചത് കരുണ്‍ നായരെ ആയിരുന്നു.