ഉപകാരത്തെക്കാള്‍ കൂടുതല്‍ ഉപദ്രവമായി കെ.കെ.ആറിന് ആ രണ്ട് താരങ്ങള്‍ മാറിയിരിക്കുന്നു

ആന്ദ്രെ റസല്‍ & സുനില്‍ നരെയ്ന്‍, ലോകത്ത് ഏതൊക്കെ ലീഗില്‍ നൈറ്റ് റൈഡേഴ്സ് ടീമുണ്ടോ അതിലൊക്കെ ഇവന്മാര്‍ ഉണ്ട്. ഉപകാരത്തെക്കാള്‍ കൂടുതല്‍ KKRന് ഒരു ഭാരം ആയിട്ടാണ് ഇവര്‍ രണ്ടിനെയും തോന്നിയിട്ടുള്ളത്. ആണ്ടിനും സംക്രാന്തിക്കും ഒന്ന് ഫോമായാല്‍ ആയി.

ഇവന്മാര്‍ക്ക് പകരം മികച്ച രണ്ട് ആള്‍റൗണ്ടര്‍മാര്‍ ആണ് ടീമിലെങ്കില്‍ എത്ര ഡെപ്ത്തുള്ള ടീം ആയേനെ KKR. ഒരുപക്ഷെ 2021ഇല്‍ മോര്‍ഗന്റെ നേത്രത്വത്തില്‍ മൂന്നാം കപ്പും ഇങ്ങേട്ട് പോന്നേനെ.

നിലവില്‍ മികച്ച ഫോമിലുള്ള ഡേവിഡ് വൈസ് (ആള്‍റൗണ്ടര്‍), ലിറ്റന്‍ ദാസ് എന്നിവരെ പുറത്തിരുത്തി ആണ് ഇവന്മാര്‍ക്ക് നിരന്തരം ചാന്‍സ് കൊടുക്കുന്നത് എന്നോര്‍ക്കുമ്പോഴാണ് ദേഷ്യം.

എഴുത്ത്: കണ്ണന്‍ ടി.എന്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍