ആ മൂന്ന് താരങ്ങളും ചേർന്ന് ഇംഗ്ലണ്ടിനെ തകർത്തെറിയും, ദയനീയമായി ബാസ്ബോൾ തൂത്തെറിയപ്പെടും; പ്രവചനവുമായി മൈക്കൽ വോൺ

നൂതന ബാസ്ബോൾ തന്ത്രത്തിന്റെ കീഴിൽ കുറച്ച് നാളുകളായി കളിക്കുന്ന ഇംഗ്ലണ്ട്, 2024 ന്റെ തുടക്കത്തിൽ ഇന്ത്യയ്‌ക്കെതിരായ വെല്ലുവിളി നിറഞ്ഞ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ്. തിങ്കളാഴ്ച പ്രഖ്യാപിച്ച ടീമിൽ മൂന്ന് പുതുമുഖ താരങ്ങൾ ഉൾപ്പെടുന്നു – ഓഫ് സ്പിന്നർ ഷൊയ്ബ് ബഷീർ, ഇടംകയ്യൻ സ്പിന്നർ ടോം ഹാർട്ട്‌ലി, ഫാസ്റ്റ്. ബൗളർ ഗസ് അറ്റ്കിൻസൺ. ഹാർട്ട്ലിയും അറ്റ്കിൻസണും നേരത്തെ ഇംഗ്ലണ്ടിനായി വൈറ്റ്-ബോൾ ഫോർമാറ്റിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ടെങ്കിലും, ടെസ്റ്റിൽ ഇരുവർക്കും ഇത് ആദ്യ അവസരം ആയിരിക്കും.

ബാസ്ബോളിന്റെ സമീപകാല വിജയങ്ങൾക്കിടയിലും, മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ ഇന്ത്യയെ പേടിക്കണം എന്ന അഭിപ്രായമാണ്ബ്ര പറഞ്ഞിരിക്കുന്നത്. ബ്രണ്ടൻ മക്കല്ലത്തിനും സംഘത്തിനും കർശനമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ താരം. ബാസ്ബോൾ ഇന്ത്യയിൽ കളിക്കുമ്പോൾ അത് സൂക്ഷിക്കണം എന്നും അല്ലാത്തപക്ഷം പണി കിട്ടുമെന്നും മുൻ താരം പറഞ്ഞു.

ഇന്ത്യയുടെ ലോകോത്തര സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും ഉയർത്തുന്ന ശക്തമായ വെല്ലുവിളിയിൽ നിന്നാണ് വോണിന്റെ ആശങ്ക. കഴിഞ്ഞ വർഷം ആഷസ് പരമ്പരയുമായി ചേർത്തുകൊണ്ട്, നഥാൻ ലിയോണിന്റെ ഭീക്ഷണി അദ്ദേഹം പറഞ്ഞു. പരിക്ക് പറ്റിയിട്ട് പോകുന്നതിന് മുമ്പ് താരം 9 വിക്കറ്റ് നേടിയത്.

“കളിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലമാണ് ഇന്ത്യ. ആഷസ് പരമ്പരയിൽ ഓസ്‌ട്രേലിയ 2-0ന് മുന്നിലെത്തിയത് ഓർക്കുക. ലിയോൺ മികച്ച ഫോമിലായിരുന്നു ആ സമയത്ത്” foxsports.com.au-ന് നൽകിയ അഭിമുഖത്തിൽ വോൺ പറഞ്ഞു.

“സ്പിന്നിംഗ് ഇന്ത്യൻ വിക്കറ്റുകളിൽ അശ്വിൻ, ജഡേജ, അക്സർ പട്ടേൽ എന്നിവർ ചേരുമ്പോൾ ഇംഗ്ലണ്ട് തകർന്നടിയാം, പൂർണ്ണമായും തകർന്നേക്കാം. ഇന്ത്യയിൽ സ്വാധീനം ചെലുത്താൻ ലക്ഷ്യമിട്ട് അവർ ആക്രമണ ശൈലിയിൽ ഉറച്ചുനിൽക്കും. മത്സരം കാണുന്നത് ആവേശകരമായിരിക്കും, എന്നാൽ ഇംഗ്ലീഷ് സാഹചര്യങ്ങളിൽ ലിയോണിന് വിപരീതമായി മൂന്ന് നിലവാരമുള്ള സ്പിന്നർമാരെ അഭിമുഖീകരിക്കുന്നത് ഇംഗ്ലണ്ടിന് ഇന്ത്യയിൽ വിജയിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.