ബുംറയെ അല്ല, ടി-20 ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പ് ചീട്ട് ആ താരങ്ങളാണ്'; തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ ഇതിഹാസം

2026 ടി 20 ലോകകപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരിക്കുകയാണ് ഇന്ത്യ. ഇത്തവണ ശ്രീലങ്കയും ഇന്ത്യയും ചേർന്നാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഉൽഘാടന മത്സരവും ഒരു സെമി ഫൈനലും, ഫൈനലും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

2026 ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യയുടെ എതിരാളികൾ ഭയക്കേണ്ട താരങ്ങളെ തിരഞ്ഞെടുത്ത് മുൻ താരം രവിചന്ദ്രൻ അശ്വിൻ. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ തുറുപ്പുചീട്ടുകളാവുക അഭിഷേക് ശര്‍മയും വരുണ്‍ ചക്രവര്‍ത്തിയുമാകുമെന്നാണ് മുൻ സ്പിന്നർ പറയുന്നത്.

Read more

“ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പ് നേടാൻ ഏതെങ്കിലും ടീം ആഗ്രഹിക്കുന്നുവെങ്കിൽ അവർ രണ്ട് പേരെ കുറിച്ച് നന്നായി പഠിക്കേണ്ടതുണ്ട്. കുറച്ചുമുൻപ് എന്നോട് ചോദിക്കുകയാണെങ്കിൽ ജസ്പ്രീത് ബുംറയെ കൈകാര്യം ചെയ്യുകയാണ് ശ്രദ്ധിക്കേണ്ടതെന്ന് ഞാൻ പറഞ്ഞേനെ. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. ടിം ഡേവിഡ് വരുൺ ചക്രവർത്തിയെ കൈകാര്യം ചെയ്യുന്നത് ഞാൻ കണ്ടു. അതുപോലെ, ഇന്ത്യയെ തോൽ‌പ്പിക്കാൻ എതിർടീമുകൾ അഭിഷേക് ശർമ്മയെയും വരുൺ ചക്രവർത്തിയെയും എങ്ങനെ നേരിടാമെന്ന് പഠിക്കുന്നുണ്ടാവും” അശ്വിൻ പറഞ്ഞു.