ഇത്തവണയും രോഹിതിനെ സഹായിക്കാന്‍ വിരാട് കോഹ്‌ലിയെത്തി ; ഡി.ആര്‍.എസ് തീരുമാനം പക്ഷേ പിഴച്ചു, അമ്പയര്‍ കാരണം രക്ഷപ്പെട്ടു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായെങ്കിലും ഗ്രൗണ്ടില്‍ തീരുമാനം എടുക്കാന്‍ നിലവിലെ നായകന്‍ വിരാട് കോഹ്ലിയ്ക്കു പൂര്‍ണ പിന്തുണയുമായി വിരാട് കോഹ്ലി. ഇന്നലെയും ഒരു തീരുമാനത്തില്‍ ശങ്കിച്ചു നിന്നപ്പോള്‍ നായകന് വേണ്ടി വിരാട് കോഹ്ലിയെത്തി. വെസ്റ്റിന്‍ഡീസിനെതിരേ ആദ്യ ട്വന്റി20 മത്സരത്തിലാണ് രോഹിത് ശമ്മയെ സഹായിക്കാന്‍ കോഹ്ലി എത്തിയത്.

അരങ്ങേറ്റ മല്‍സരം കളിച്ച യുവ ലെഗ് സ്പിന്നര്‍ രവി ബിഷ്നോയ് എറിഞ്ഞ ആദ്യ ഓവറില്‍ റോസ്റ്റണ്‍ ചേസ് പുറത്തായോ ഇല്ലയോ എന്ന ആശങ്ക ഉയര്‍ന്നപ്പോഴാണ് ഡിആര്‍എസ് എടുക്കാന്‍ കോഹ്ലി രോഹിത് ശര്‍മ്മയോട് ആവശ്യപ്പെട്ടത്. ബിഷ്നോയുടെ ഗൂഗ്ലി ചേസിനു കളിക്കാനായില്ല. ടേണ്‍ ചെയ്സ് ഇതു ലെഗ് സൈഡിലൂടെ പോയി. റിഷഭ് പന്ത് പിടിക്കുകയും പിന്നാലെ സ്റ്റമ്പ് ചെയ്യുകയും ചെയ്തു. ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ഉയര്‍ത്തിയെങ്കിലും അമ്പയര്‍ അത് നിരസിച്ചു. വൈഡ് വിളിക്കുകയും ചെയ്തു.

ഈ സമയത്ത് ഉണ്ടായ സംശയത്തിന്റെ സാഹചര്യത്തിലാണ് നായകനോട് കോഹ്ലി ഡിആര്‍എസ് എടുക്കാന്‍ ആവശ്യപ്പെട്ടത്. പന്ത് എഡ്ജായിട്ടുണ്ടോയെന്നായിരുന്നു ആദ്യ സംശയം. രണ്ടാമത്തേത് സ്റ്റമ്പ് ചെയ്യുമ്പോള്‍ ചേസ് ക്രീസിലുണ്ടായിരുന്നോയെന്നും. എന്നാല്‍ രണ്ട് അപ്പീലും പരിഗണിച്ച അമ്പയര്‍ മൂന്നാം അമ്പയറിന് തീരുമാനം വിട്ടപ്പോള്‍ രണ്ടും ശരിയല്ലെന്ന് തെളിഞ്ഞു. അതേസമയം ഇന്ത്യയുടെ ഒരു ഡിആര്‍എസ് പാഴായില്ല. രോഹിത് ശര്‍മ്മ ഡിആര്‍എസിന് ശ്രമിക്കും മുമ്പ് തന്നെ തീരുമാനം ഫീല്‍ഡ് അമ്പയര്‍ മൂന്നാം അംപയര്‍ക്ക് തീരുമാനം വിട്ടിരുന്നു.

തേര്‍ഡ് അമ്പയര്‍ റീപ്ലേ പരിശോധിച്ചപ്പോള്‍ പന്ത് റോസ്റ്റണ്‍ ചേസിന്റെ ബാറ്റിലോ, ഗ്ലൗസിലോ ഉരസിട്ടില്ലെന്നു വ്യക്തമായി. മാത്രമല്ല റിഷഭ് പന്ത് സ്റ്റമ്പ് ചെയ്യുമ്പോള്‍ ചേസ് ക്രീസില്‍ തന്നെ ഉണ്ടായിരുന്നെന്നും റീപ്ലേയില്‍ തെളിഞ്ഞു. ഇതോടെ തേര്‍ഡ് അംപയര്‍ അതു വൈഡ് തന്നെയാണെന്ന് സ്ഥിരീകരിച്ചു. എങ്കിലും ഇന്ത്യ ഒരു ഡിആര്‍എസ് അവസരം നഷ്ടമാവാതെ രക്ഷപ്പെട്ടു.

Read more

വിരാട് കോലിയുടെ നിര്‍ദേശത്തെ തുടര്‍ന്നു റിവ്യു വിളിക്കാനുള്ള രോഹത്തിന്റെ തീരുമാനം പാളിയെങ്കിലും അതു ഇന്ത്യക്കു തിരിച്ചടിയായില്ല. അതേസമയം വെസ്റ്റിന്‍ഡീസിന് എതിരേയുള്ള ഏകദിന പരമ്പരയിലെ ഒരു മത്സരത്തിലും വിരാട് കോഹ്ലി സമാനമായ ഇടപെടല്‍ നടത്തിയിരുന്നു. ഈ ഉപദേശത്തില്‍ രോഹിതിന് പക്ഷേ ഗുണം കിട്ടുകയും ചെയ്തു.