ഈ ധിക്കാരത്തിന് ഇത്രയും ശിക്ഷ പോരാ.., ഇഷാനെ ടീം മാനേജ്‌മെന്റ് വിളിച്ചിരുന്നു, താരത്തിന്റെ പ്രതികരണം ഇങ്ങനെ

ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കിടെ ടീമിനൊപ്പം ചേരാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ ടീം മാനേജ്മെന്റ് വിളിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താന്‍ ടെസ്റ്റില്‍ കളിക്കാന്‍ താന്‍ വേണ്ടത്ര തയ്യാറെടുപ്പ് നടത്തിയിട്ടില്ലെന്നായിരുന്നു ഇഷാന്റെ പ്രതികരണം. ഇതോടെയാണ് ധ്രുവ് ജുറേലിന് നറുക്ക് വീണതെന്നാണ് അറിയുന്നത്.

ദേശീയ ടീമിനു വേണ്ടി കളിക്കാതിരുന്ന സമയത്തു ഇഷാന്‍ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ തയ്യാറാവാതിരുന്നതും ബിസിസിഐയെ ചൊടിപ്പിച്ചു. ഇഷാന്റെ ഈ ധിക്കാരങ്ങളുടെ ആകെ തുകയായാണ് വാര്‍ഷിക കരാറില്‍ നിന്നുമുള്ള ഒഴിവാക്കപ്പെടല്‍

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് ഇഷാന്‍ അവസാനമായി ഇന്ത്യന്‍ ടീമിനോടൊപ്പമുണ്ടായിരുന്നത്. പക്ഷെ അദ്ദേഹത്തിനു വൈറ്റ് ബോള്‍ പരമ്പരകളില്‍ അവസരം കിട്ടിയില്ല. ജിതേഷ് ശര്‍മയും കെഎല്‍ രാഹുലുമാണ് വിക്കറ്റ് കീപ്പര്‍മാരായി കളിച്ചത്.

ടെസ്റ്റ് പരമ്പരയില്‍ ഇഷാന്‍ ടീമിലുണ്ടായിരുന്നെങ്കിലും രാഹുലായിരുന്നു ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി പരിഗണിക്കപ്പെട്ടത്. ഇതോടെ ടെസ്റ്റ് പരമ്പരയ്ക്കു തൊട്ടുമുമ്പ് തനിക്കൊരു ബ്രേക്ക് ആവശ്യമാണെന്നു ചൂണ്ടിക്കാണിച്ച് ഇഷാന്‍ ടീം വിടുകയായിരുന്നു.