'ഇവനല്ലേ ഞാൻ'; ആരാധകർക്ക് ഔട്ടോഗ്രാഫ് നൽകുന്നതിനിടയിൽ കുട്ടി കോഹ്‌ലിയെ കണ്ടു വിരാട് കോഹ്ലി

ന്യുസിലന്ഡിനെതിരെ നടക്കാൻ പോകുന്ന ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ താരങ്ങൾ. മൂന്ന് ഏകദിന മത്സരങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. പരമ്പരയിലെ ആദ്യ മത്സരം 11ന് വഡോദരയിലും, തുടർന്ന് ജനുവരി 14 ന് രാജ്‌കോട്ടിലും, ജനുവരി 18 ന് ഇൻഡോറിലുമാണ് നടക്കുക. പരിശീലനത്തിനിടയിൽ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി ആരാധകരുമായി നടത്തിയ കൂടി കാഴ്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

വഡോദരയിൽ നടന്ന പരിശീലന സെഷനിടെ താരം യുവ ആരാധകരെ കാണുകയും ഓട്ടോഗ്രാഫ് നൽകുകയും ചെയിതിരുന്നു. ഇതിനിടെ യുവ കോഹ്ലിയുമായി മുഖ സാമ്യമുള്ളത് കൊണ്ട് ഒരു കുട്ടി പെട്ടെന്ന് തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ആരാധകരുമായി ചിരിച്ചുകൊണ്ട് സമയംപങ്കിടുന്നകോഹ്ലിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. കുട്ടി ആരാധകന്റെ ഫോട്ടോയും കുട്ടി വിരാട്ടിന്റെ ഫോട്ടോയും ചേർത്തുകൊണ്ട് ആരാധകർ ഇതി മിനി കോഹ്ലിയല്ലെ എന്ന ചോദ്യമുയർത്തുന്നുണ്ട്.

ന്യൂസിലൻഡിനെതിരെയുള്ള ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ (വിക്കറ്റ്), ശ്രേയസ് അയ്യർ(വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് സിംഗ് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്‌ഡി, അർഷ്ദീപ്സിങ്, യശ്വസി ജയ്സ്വാൾ.