ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യതയുള്ള ടീം ഏതെന്ന് പ്രവചിച്ച് പാക് ഇതിഹാസ താരം വസീം അക്രം. ആതിഥേയരും രണ്ടു തവണ ചാമ്പ്യന്മാരുമായ ഇന്ത്യയെ പിന്തള്ളി തന്റെ ടീമായ പാകിസ്ഥാനെയാണ് വസീം അക്രം അടുത്ത ലോകകപ്പിലേ ഫേവറിറ്റുകളായി തിരഞ്ഞെടുത്തിരിക്കുന്നത്.
ലോകകപ്പിനു ഇന്ത്യയാണ് വേദിയാവുന്നത്. അതുകൊണ്ടു തന്നെ അവിടെ വിജയിക്കുക ശക്തമായ ബോളിംഗ് ലൈനപ്പുള്ള ടീമായിരിക്കുമെന്നു ഞാന്‍ കരുതുന്നു. കാരണം ഇന്ത്യയിലെ പിച്ചുകളെല്ലാം ബാറ്റിങിനെ തുണയ്ക്കുന്നതാണ്.
ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളിംഗ് ലൈനപ്പുകളിലൊന്ന്് പാകിസ്ഥാന്റേതാണ്. ഷഹീന്‍ അഫ്രീദി ഇപ്പോള്‍ തന്റെ പ്രൈം ഫോമിലാണ്. രണ്ടാം തവണയും അവന്‍ പിഎസ്എല്ലില്‍ തന്റെ ടീമിനെ കിരീടത്തിലേക്കു നയിക്കുകയും ചെയ്തു. ഒരു ഓള്‍റൗണ്ടറെന്ന നിലയിലേക്കു ഷഹീന്‍ ഷാ അഫ്രീഡി വളര്‍ന്നു കൊണ്ടിരിക്കുകയാണ്.
Read more
ഷഹീനെ കൂടാതെ ഹാരിസ് റൗഫ്, നസീം ഷാ തുടങ്ങിയ മികച്ച ഫൗസ്റ്റ് ബോളര്‍മാരും പാകിസ്ഥാന്‍ സംഘത്തിലുണ്ട്. മുഹമ്മദ് ഹസ്നെയ്നും വളര്‍ന്നുകൊണ്ടിരിക്കുന്ന ഫാസ്റ്റ് ബോളറാണ്. ഇഹ്സാനുള്ള വളരെയധികം ആവേശം പകരുന്ന യുവ ഫാസ്റ്റ് ബോളറാണ്- വസീം അക്രം നിരീക്ഷിച്ചു.