ബി.ജെ.പി യെ വെറുപ്പിച്ച ഗാംഗുലിയോട് അവർ പറഞ്ഞു ഇനി നിനക്ക് ഫ്രീ ഹിറ്റ് ഇല്ല, നിന്നെ റൺ ഔട്ട് ആക്കുന്നു

ഗാംഗുലിയുടെ പുറത്താക്കളുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ലോകത്ത് പല തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്. ഒരു റ്റർ കൂടി കൊടുക്കാമായിരുന്നു എന്നും ഇത്ര തിടുക്കപ്പെട്ട് വേണ്ടിയിരുന്നില്ല എന്നുൾപ്പടെ ഒരുപാട് ഒരുപാട് അഭിപ്രായങ്ങൾ ഉയരുന്നു. വാസ്തവത്തിൽ പ്രകടനം മോശമായതായിരുന്നോ ഗാംഗുലിയുടെ പുറത്താക്കലിന് വഴിവെച്ചത്? അല്ല ബി.ജെ.പിയുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് എന്നയാൾ പ്രവർത്തിക്കാതെയായോ അന്ന് മുതൽ അയാൾ പുറത്തായി എന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉള്ള വിഷയത്തിന്റെ ഉത്തരം.

മമത ബാനര്ജിയെന്ന സിംഹത്തെ നേരിടാൻ ബി.ജെ.പിക്ക് സിംഹത്തെ വെല്ലുന്ന ആരുടെ എങ്കിലും സഹായം വേണമായിരുന്നു. അതിനാൽ അവർ ഗാംഗുലിയെ കൂടി കൂട്ടി. 2019 ൽ ഗാംഗുലിയെ ബിസിസിഐ അധ്യക്ഷനാക്കിയത് ആ പ്ലാനിന്റെ ഭാഗമായിരുന്നു. തിരഞ്ഞെടുപ്പിൽ മമതയെ നേരിടാൻ അവർ ഗാംഗുലി എന്ന ബ്രാൻഡിനെ ഒപ്പം കൂട്ടി.

എന്നാൽ ബംഗാളിൽ ബി.ജെ.പി ഉദ്ദേശിച്ച രീതിയിൽ ഗാംഗുലി ബി.ജെ.പി ക്കായി പ്രവർത്തിച്ചില്ല. അതോടെ അയാളോടുള്ള അനിഷ്ടം കൂടി. മമതയുമായി ഗാംഗുലി കൂടുതൽ അടുക്കുക കൂട്ടി ചെയ്തതോടെ കൊൽക്കത്തയുടെ രാജകുമാരന് ബി.ജെ.പി പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തു.

എന്നാൽ രാജരക്തമാണ് ഗാംഗുലി, അയാൾ അങ്ങനെ ഇങ്ങനെ ഒന്നും തോൽക്കില്ല എന്നാണ് പ്രിയപ്പെട്ട ആരാധകർ പറയുന്നത്.