ടീമിൽ എടുക്കുമെന്ന് പറഞ്ഞിട്ട് എന്നെ ചതിച്ചു, ഇനി സെലക്ഷൻ കിട്ടാൻ ഞാൻ എന്ത് ചെയ്യണം; നിരാശയിൽ സർഫ്രാസ് ഖാൻ

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ സര്‍ഫ്രാസ് ഖാന്‍റെ പേരുണ്ടായിരുന്നില്ല. കഴിഞ്ഞ ആഭ്യന്തര സീസണിൽ എല്ലാം മികച്ച പ്രകടനം നടത്തിയ താരത്തെ ടീമിൽ എടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും താരത്തിനെ ഈ പ്രാവശ്യവും ടീമിൽ എടുക്കാതിരിക്കുക ആയിരുന്നു.

സർഫ്രാസിന് പകരം മധ്യനിരയില്‍ സൂര്യകുാര്‍ യാദവിനെയാണ് ടെസ്റ്റ് ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചത്. 2019നുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ 22 ഇന്നിംഗ്സില്‍ 134.64 ശരാശരിയില്‍ 2289 റണ്‍സാണ് സര്‍ഫ്രാസ് അടിച്ചുകൂട്ടിയത്.

താരം പറയുന്നത് ഇങ്ങനെ- ബെംഗളൂരുവിൽ നടന്ന ര‍‍‍ഞ്ജി ട്രോഫി ഫൈനലിന് ഇടയിൽ സെലക്ടർമാരുമായി ഞാൻ സംസാരിച്ചു. ബംഗ്ലദേശിന് എതിരെ പരമ്പരയിൽ തിരഞ്ഞെടുക്കുമെന്നും ഒരുങ്ങി ഇരുന്നോളാനും അവർ പറഞ്ഞു. എന്നിട്ട് എന്നെ ടീമിൽ എടുത്തില്ല. അടുത്തിടെ മുംബൈയിലെ ഹോട്ടലിൽ വെച്ച് ചേതൻ ശർമയെ കണ്ടു. നിരാശ വേണ്ട, അവസരം ലഭിക്കും എന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ നല്ല പ്രകടനം നടത്തുമ്പോൾ എന്റെ പ്രതീക്ഷയും കൂട്ടുമല്ലോ.

ഋഷഭ് പന്ത് ഇല്ലാത്ത സാഹചര്യത്തിൽ താരം ഉണ്ടായിരുന്നു എങ്കിൽ നന്നാകുമായിരുന്നു എന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്.