ധോണി അടുത്ത സീസണിൽ ടീമിൽ കാണുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ചെന്നൈ ബോളിംഗ് പരിശീലകൻ പറയുന്നത് ഇങ്ങനെ

ചെന്നൈ സൂപ്പർ കിംഗ്‌സ് ബൗളിംഗ് കൺസൾട്ടൻ്റ് എറിക് സൈമൺസ് ഫ്രാഞ്ചൈസിയുടെ ഐക്കൺ എംഎസ് ധോണിയെ പ്രശംസിക്കുകയും വെറ്ററൻ്റെ ഭാവിയെക്കുറിച്ച് പ്രവചനം നടത്തുകയും ചെയ്തിരിക്കുകയാണ്. എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ശനിയാഴ്ച ആർസിബിയോട് 27 റൺസിൻ്റെ തോൽവിക്ക് ശേഷം സിഎസ്കെയുടെ പ്ലേ ഓഫ് സാധ്യതകൾ അവസാനിക്കുകയും ചെയ്തു. ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലെ സിഎസ്‌കെയുടെ കാമ്പെയ്ൻ അവസാനിച്ചതിന് ശേഷം വിരമിക്കൽ പ്രഖ്യാപിക്കുമോ എന്ന ചിന്തയിൽ എല്ലാ കണ്ണുകളും എംഎസ് ധോണിയിലേക്ക് ആയിരുന്നു.

സിമ്മൺസ് 2010 ൽ ഇന്ത്യൻ ടീമിന്റെ ഭാഗമായപ്പോൾ ഉള്ള ധോണിയുമായത്തുള്ള അനുഭവം പറയുന്നത് ഇങ്ങനെ:

“എംഎസ് ധോണിയെക്കുറിച്ച് ഒരുപാട് ഓർമ്മകളുണ്ട്, അവൻ കളിക്കുന്ന ഇന്നിങ്‌സുകൾ നിങ്ങളെ കുഴപ്പത്തിൽ നിന്ന് കരകയറ്റുന്നു. ഞാൻ ഡഗൗട്ടിലായിരുന്നു. തോൽവി ഉറപ്പിച്ച അവസ്ഥയിൽ അവൻ ക്രീസിൽ ഉള്ളപ്പോൾ കിട്ടുന്നത് ആത്മവിശ്വാസമാണ്. അവൻ ഗെയിം റീഡ് ചെയ്യുന്ന രീതി വ്യത്യസ്തമാണ്. അത് വളരെ സിമ്പിളാണ്. യുവതാരങ്ങൾക്ക് പലർക്കും മാതൃകയാക്കാൻ പറ്റുന്ന പല കാര്യങ്ങളും അവന്റെ ഗെയിമിൽ ഉണ്ട്.”

ഇന്നലെ നടന്ന മത്സരം ധോണിയുടെ അവസാന പോരാട്ടം ആയിരിക്കുമോ എന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു. അതിന് ഇടയിലാണ് സിമ്മൺസ് ധോണിയുമായി ബന്ധപ്പെട്ട മറ്റൊരു അഭിപ്രായം പറഞ്ഞത്. “എല്ലാവര്ക്കും അറിയേണ്ടത് അവന്റെ ഭാവിയെക്കുറിച്ചാണ് അറിയേണ്ടത്. താൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എംഎസിന് അറിയാം. ഈ വർഷം അദ്ദേഹം ടൂർണമെൻ്റിന് മുമ്പുള്ള ക്യാമ്പിൽ അതിശക്തമായ രീതിയിൽ പന്തുകൾ അടിച്ചുപറത്തിയ ധോണിയെ എനിക്കറിയാം. അതിനാൽ അവൻ വളരെ നന്നായി കളിക്കുന്നു. അവൻ തുടരുമെന്നാണ് എന്റെ പ്രതീക്ഷ. വര്ഷങ്ങളായി എനിക്ക് ധോണിയെ അറിയാം. ഒരിക്കലും തോൽക്കാൻ റെഡി അല്ലാത്ത എല്ലാ മത്സരങ്ങളെയും വളരെ സിമ്പിളായി കാണാൻ കഴിവുള്ള ഒരു മിടുക്ക് അവനുണ്ട് ”സൈമൺസ് കൂട്ടിച്ചേർത്തു.

Read more

പതിനേഴാം സീസണിന്റെ എംഎസ് കാലിലെ പരിക്കിനാൽ ബുദ്ധിമുട്ടുകയാണ്. ധോണി ഫിനിഷർ റോളിൽ അവസാന ഓവറുകളിൽ ഇപ്പോഴും വെടിക്കെട്ട് നടത്തുന്നുണ്ട്. ധോണിയുടെ കാലിനേറ്റ പരിക്ക് അദ്ദേഹത്തെ തളർത്തുന്നുണ്ടെന്നത് വസ്തുതയാണ്. എന്നാൽ ഇതേ റോളിൽ ധോണിക്ക് കളി തുടരാൻ സാധിച്ചേക്കും. സിഎസ്‌കെ ടീം മാനേജ്മെന്റ് ധോണിക്ക് പൂർണ്ണ പിന്തുണ നൽകുന്നതിനാൽ വരുന്ന സീസണിലും ധോണി സിഎസ്‌കെയിലുണ്ടാവാൻ സാധ്യത കൂടുതലാണ്.