ടീമിലെ മറ്റ് ബോളറുമാർ റൺസ് വാരിക്കോരി കൊടുക്കുമ്പോൾ അയാൾ കാണിക്കുന്ന ഒരു പിശുക്കുണ്ട്, എഴുതി തള്ളിയവരെ കൊണ്ട് മാറ്റി പറയിപ്പിക്കുന്ന ഭുവി മാജിക്ക്

പ്രണവ് തെക്കേടത്ത് 

ടീമിലെ മറ്റു ബൗളേഴ്‌സ് 9 റൺസിലധികം ഒരോവറിൽ വിട്ടുനൽകുന്ന മാച്ചിൽ 4 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി ആദ്യ ഓവറിൽ തന്നെ വിക്കറ്റ് പേരിലാക്കുന്ന ഭുവി, ഇതാദ്യമായല്ല ഇങ്ങെനെയൊരു രംഗം ക്രിക്കറ്റ് ലോകം വീക്ഷിക്കുന്നത്. അതെ ഐപിൽ ലെ ഒരു ടീമിന്റെ ഉയർന്ന സ്കോർ RCB പേരിലാക്കുമ്പോഴും ഗെയിൽ തന്റെ പേരിൽ കുറിക്കുന്ന ഒരു താരത്തിന്റെ ഐപിൽ ലെ highest സ്കോർ പിറക്കുമ്പോഴും ഭുവി റൺസ് കൊടുക്കാൻ പിശുക്ക് കാണിക്കുന്നത് ഓർമ്മയിലുണ്ട്.

ഈ സീസണിൽ കോൺവെ ഋതുരാജ് സഖ്യം അഴിഞ്ഞാടിയപ്പോഴും ഭുവിക്ക് മുന്നിൽ അവർ നിശ്ശബ്ദരാവുന്നുണ്ട് . ഒരിക്കലും ഒരുപാട് കാലം പൂർണതയിൽ ആസ്വദിക്കാൻ സാധിച്ചിട്ടില്ല അദ്ദേഹത്തെ, മിന്നും ഫോമിലുള്ള നിമിഷങ്ങളിൽ വിളിക്കാത്ത അതിഥികളെ പോലെ വന്നെത്തുന്ന പരിക്കുകൾ അയാളെ എന്നും പിന്നോട്ട് നടത്തിയിട്ടേ ഉള്ളൂ , തിരിച്ചു വരവിൽ വീണ്ടും താളം കണ്ടെത്തുമ്പോൾ പരിക്കുകൾ വീണ്ടുമെത്തുന്ന കാഴ്ച്ചകൾ.

അപ്പോഴും ഫോമിലുള്ള നിമിഷങ്ങളിൽ The most skilfull white ball seam bowler in the world എന്ന വിശേഷണം സ്വന്തമാക്കും വിധം മനോഹരമായ ഓപ്പണിങ് സ്പെല്ലുകൾ അയാളിൽ നിന്ന് രൂപം കൊള്ളാറുണ്ട്. ഇന്ന് മന്ദീപിനെ തന്റെ ഇഷ്ടത്തിനനുസരിച്ചു തുള്ളിക്കുന്ന ആ ആദ്യ ഓവർ 2 out swingers അതിന് ശേഷം 2 ഇൻസ്വിങ്ങേർസ് അടുത്ത ബോൾ ഔട്ട് സൈഡ് ഓഫ് സ്റ്റമ്പിൽ ലൈൻ ഹോൾഡ് ചെയ്യുമ്പോൾ ബാറ്റ് വെച്ച് കീപ്പറുടെ കയ്യിൽ അവസാനിക്കുകയാണ് അയാൾ.

എവിടെ എങ്ങനെ ബോൾ വരുമെന്ന് ഒരു ഐഡിയയും ഇല്ലാതെ മന്ദീപ് നിസ്സഹായനാവുന്ന കാഴ്ച്ച. അടുത്ത ഓവറിൽ പവർപ്ളേ എന്നാൽ ബാറ്റേഴ്സിന് റൺസ് അടിച്ചു കൂട്ടാനുള്ള റൂൾ മാത്രമാണെന്ന് വിശ്വസിക്കുന്ന ഡേവിഡ് വാര്ണര്ക്കെതിരെ തുടർച്ചയായ 5 ഡോട്ട് ഡെലിവറികൾ ,ഓരോ ഡോട്ട് ബോളും ഗോൾഡ് എന്ന് വിശേഷിക്കപ്പെടുന്ന ട്വൻറി ട്വൻറി ഫോർമാറ്റിൽ പവർപ്ളേയിൽ തന്നെ 11 ഡോട്ട് ബോളുകൾ exceptional!

എല്ലാ ബോളുകളും അതിർത്തി കടക്കണമെന്ന് ബാറ്റെർസ് ചിന്തിക്കുന്ന ഡെത് ഓവേഴ്സിൽ മാത്രമാണ് അയാൾ ഇന്ന് റൻസുകൾ വഴങ്ങുന്നത് അവിടെയും സെറ്റായ ബാറ്റേഴ്സിനെതിരെ വഴങ്ങുന്നത് 2 ഓവറുകളിൽ 24 റൻസുകൾ. എഴുതി തള്ളുമ്പോഴൊക്കെ not done yet എന്ന് പറഞ്ഞു തിരിച്ചു വരുന്ന ഭുവി തന്നെയാണ് ഐപിൽ പവർപ്ളേയിലും ആദ്യ ഓവറിലും കൂടുതൽ വിക്കറ്റ് നേടിയ ബൗളറും.

കടപ്പാട് : ക്രിക്കറ്റ് കാർണിവൽ