നല്ല കവിയാണെങ്കിലും നല്ല മനുഷ്യനല്ല; ഇളയരാജ വിഷയത്തിൽ വൈരമുത്തുവിനെതിരെ ഗംഗൈ അമരൻ

ഇളയരാജ സംഗീതം നൽകിയ സിനിമാ ഗാനങ്ങളുടെ പകർപ്പവകാശം സംബന്ധിച്ച് ഈണം നൽകിയതിന്റെ പേരിൽ പാട്ടിനുമേൽ ഇളയരാജയ്ക്ക് പൂർണ അവകാശം ഉന്നയിക്കാൻ സാധിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു.

ഇതിന് പിന്നാലെ ഗാനരചയിതാവ് വൈരമുത്തു ഇളയരാജയയ്ക്കെതിരെ രംഗത്തുവന്നിരുന്നു. ഒരു ഗാനത്തിന്റെ ഈണത്തെപ്പോലെത്തന്നെ വരികൾക്കും പ്രധാന്യമുണ്ടെന്നും ബുദ്ധിയുള്ളവർക്ക് ഇത് അറിയാമെന്നുമാണ് വൈരമുത്തു പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ വൈരമുത്തുവിനെതിരെ രംഗത്തുവന്നിരിക്കുകയാണ് സംഗീത സംവിധായകൻ ഗംഗൈ അമരൻ.

തന്റെ സഹോദരൻ ഇളയരാജയെക്കുറിച്ച് മോശമായ പരാമർശം തുടർന്നാൽ വൈരമുത്തു കടുത്തനടപടി നേരിടേണ്ടി വരുമെന്നും, വൈരമുത്തു നല്ല കവിയാണെങ്കിലും നല്ല മനുഷ്യനല്ലെന്നുമാണ് ഗംഗൈ അമരൻ പറഞ്ഞത്.

1957-ലെ പകര്‍പ്പവകാശ നിയമത്തിലെ 57-ാം വകുപ്പ് പ്രകാരം ഭാഗികമായോ പൂര്‍ണമായോ കൈമാറിയ പാട്ടുകള്‍ക്ക് മുകളില്‍ അവകാശം സ്ഥാപിക്കാന്‍ സംഗീത സംവിധായകര്‍ക്ക് സാധിക്കുമെന്നായിരുന്നു ജസ്റ്റിസ് സുമന്തിന്റെ സിംഗിള്‍ ബെഞ്ച് 2019ല്‍ നിരീക്ഷിച്ചത്. എന്നാൽ ഇതിനെതിരെയാണ് മദ്രാസ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

Read more