ചെക്കന്‍ കയറി വരട്ടെ.., സ്‌കോര്‍ കാര്‍ഡുകളില്‍ ടെണ്ടുല്‍ക്കര്‍ എന്ന പേര് കണ്ടു കൊതി മാറാത്ത ഒരു തലമുറ ഇപ്പോഴുമുണ്ട് ഇവിടെ

അവസാന ഓവറില്‍ 29 റണ്‍സ് പോലും സുരക്ഷിതമല്ലാത്ത ഇന്നത്തെ ടി20 കാലത്ത് എതിരാളികള്‍ക്ക് ജയിക്കാന്‍ 20 റണ്‍സ് മാത്രം വേണ്ട അവസ്ഥയില്‍ ഒരു മുംബൈക്കാരന്‍ ചെക്കന്‍ തന്റെ രണ്ടാമത്തെ മാത്രം മത്സരത്തില്‍ ബോള്‍ ചെയ്യാന്‍ വരുകയാണ്..

യോര്‍ക്കറും, ഫുള്ളറും, ലോ ഫുള്‍ടോസും അടക്കം അഞ്ച് പന്തുകള്‍ അയാള്‍ എറിഞ്ഞു കഴിഞ്ഞപ്പോഴേ അയാളുടെ ടീം മുംബൈ ഇന്ത്യന്‍സ് 14 റന്‍സിന് ജയിച്ചു കഴിഞ്ഞിരുന്നു.. അയാളുടെ പേരിനു നേരെ സ്‌കോര്‍ കാര്‍ഡില്‍ 2.5-0-18-1 എന്ന ആകര്‍ഷണീയമായ ഫിഗര്‍ 6.4 എന്ന ഏറ്റവും മികച്ച ഇക്കോണമിയില്‍ എഴുതപ്പെടുകയും.. അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍..

ഇതിനെല്ലാം സാക്ഷിയായി മുപ്പതോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസാന ഓവറില്‍ സൗത്ത് ആഫ്രിക്കക്ക് വിജയിക്കാന്‍ ആവശ്യമായ ആറു രണ്‍സ് വിട്ടു കൊടുക്കാതെ ഒന്നിനൊന്നു മുകച്ച ആറു പന്തുകള്‍ എറിഞ്ഞു തീര്‍ത്തു അയാളുടെ ടീം ആയ ഇന്ത്യ യേ രണ്ട് റണ്‍സിന് ജയിപ്പിച്ച ഒരു മനുഷ്യന്‍ ഇരുപ്പുണ്ടായിരുന്നു.. ഒരു അച്ഛന്റെ വികാര വായ്‌പ്പോടെ.. സച്ചിന്‍ ടെണ്ടുല്‍കര്‍..
ചെക്കന്‍ കയറി വരട്ടെ.

സ്‌കോര്‍ കാര്‍ഡുകളില്‍ ടെണ്ടുല്‍കര്‍ എന്ന പേര് കണ്ടു കൊതി മാറാത്താ ഒരു തലമുറ ഇപ്പോഴുമുണ്ടിവിടെ..

എഴുത്ത്: സനല്‍ കുമാര്‍ പത്മനാഭന്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍