നടക്കാനുള്ള ബുദ്ധിമുട്ടുകളുണ്ട്, എന്നിട്ടും ടീമിനായി ആർപ്പുവിളിച്ച് പന്ത്; നായകന് മുന്നിൽ ശോകമായി ഡൽഹി

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‍മാനും ഡൽഹി ക്യാപിറ്റൽസിന്റെ റെഗുലർ ക്യാപ്റ്റനുമായ ഋഷഭ് പന്ത് 2022 ഡിസംബറിൽ ഉണ്ടായ കാറപകടത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. പരിക്കിൽ നിന്ന് മുക്തനായ പന്ത് ഇപ്പോൾ നടക്കുന്ന ഡൽഹിയുടെ ആദ്യ ഹോം മത്സരത്തിൽ ടീമിന് വേണ്ടി ടീമിനായി പിന്തുണക്കാനാണ് ഔനേഴ്‌സ് ബോക്സിൽ എത്തിയത്.

ഇന്ത്യൻ പ്രീമിയർ ലീഗിലെ ടീമിന്റെ രണ്ടാം മത്സരത്തിനായാണ് പന്ത് അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ എത്തിയത്. പന്തിന്റെ അഭാവത്തിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്ററെ കണ്ടെത്താൻ ഡൽഹി ബുദ്ധിമുട്ടുന്ന കാഴ്ചയും കാണാൻ സാധിച്ചു. ആദ്യ മത്സരത്തിൽ സർഫറാസ് ഖാന് അവസരം ലഭിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ അഭിഷേക് പോറലിന് അരങ്ങേറ്റം നല്കിയിരിക്കുകയാണ് ഡൽഹി.

ഇന്ത്യ ടുഡേ പുറത്തുവിട്ട ഒരു വിഡിയോയിൽ , ഒരു എസ്‌യുവിയിൽ പന്ത് അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലേക്ക് പോകുന്നത് കാണാം. ഊന്നുവടിയുടെ സഹായത്തോടെ പന്ത് സ്റ്റേഡിയത്തിലെ സ്റ്റാൻഡിലേക്ക് നീങ്ങിയപ്പോൾ ആരാധകർ ആവേശത്തിലായി . വെള്ള ടീ ഷർട്ടും കറുത്ത ഷേഡും ധരിച്ചാണ് സ്റ്റേഡിയത്തിൽ പന്ത് എത്തിയത്.

Read more

അദ്ദേഹത്തെ സഹായിക്കാൻ ഡൽഹി ടീം ഉടമകളും സുഹൃത്തുക്കളും ഉണ്ടായിരുന്നു.ഡൽഹി ക്യാപിറ്റൽസ് ആരാധകരും തങ്ങളുടെ ക്യാപ്റ്റന് വേണ്ടി പ്രത്യേക ബാനർ ഉയർത്തിപ്പിടിച്ചത് കാണാമായിരുന്നു. എന്തായാലും പന്തിനെ സാക്ഷിയാക്കി ആദ്യം ബാറ്റ് ചെയ്യാൻ വിധിക്കപെട്ട ഡൽഹി അത്ര മികച്ച പുറത്തെടുത്തിരിക്കുന്നത്. അച്ചടക്കമുള്ള ഗുജറാത്ത് ബോളിങ് നിരക്ക് മുന്നിൽ ഡൽഹി പതറുകയാണ്.