മാസ്റ്റർ ബ്ലാസ്റ്ററുടെ ഐ.പി.എൽ റെക്കോഡ് മറികടന്ന് യുവതാരം, വരാനിരിക്കുന്ന വലിയ നേട്ടങ്ങളുടെ ആരംഭമെന്ന് ക്രിക്കറ്റ് ലോകം

2020 ഇന്ത്യൻ പ്രീമിയർ സീസൺ , ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ച് അതുവരെ അവർ കണ്ടിട്ടില്ലാത്ത രീതിയിൽ ഉള്ള മോശം സീസൺ .ആയിരുന്നു ആ കൊല്ലം നടന്നത്. ചെന്നൈയുടെ പേരുകേട്ട ബാറ്റിംഗ് നിരയും ബോളിങ്ങും നിരയും ദുരന്തമായി മാറിയപ്പോൾ സ്വാഭാവികമായി നായകൻ ധോണി അസ്വസ്ഥനായിരുന്നു. അതിനാൽ തന്നെ ടീമിലെ യുവതാരങ്ങൾക്ക് സ്പാർക്ക് പോരാ എന്ന അഭിപ്രായം ധോണി പറഞ്ഞു. യഥാർത്ഥത്തിൽ ധോണി ഉദ്ദേശിച്ചത് യുവതാരം ഋതുരാജ് ഗെയ‍്‍ക‍്‍വാദിനെയാണ്. ആ സീസണിൽ ടീമിലെത്തിയ യുവതാരം തുടക്ക മത്സരങ്ങളിൽ നിരാശപെടുത്തിയതുകൊണ്ടാണ് ധോണി അങ്ങനെ ഒരു വാക്ക് പറഞ്ഞത്

എന്നാൽ ധോണിയെ തന്നെ അതിശയിപ്പിച്ചുകൊണ്ട് സീസൺ അവസാനം പ്രകടനമാണ് നടത്തിയത്. അതോടെ ഋതുരാജിനെ തെറി പറഞ്ഞവർ എല്ലാം ധോണിയെ എയറിൽ കയറ്റി. ഒരു ക്ലാസ് ബാറ്റ്സ്മാന്റെ എല്ലാ ചേരുവകളും അയാളിൽ ഉണ്ടെന്ന് വ്യക്തമാക്കുന്ന പ്രകടമാണ് നടത്തിയത്. പിന്നീട് ചെന്നൈ ജേതാക്കളായ 2021 സീസണിൽ ഋതുരാജ് – ഫാഫ് ഡ്യൂ പ്ലെസിസ് സഖ്യമാണ് അവരുടെ വിജയത്തിൽ നിർണായക സാന്നിധ്യമായത്. അതിൽ തന്നെ സീസണിലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കി സ്പാർക്ക് ഉണ്ടെന്ന് അയാൾ ധോണിക്ക് മനസിലാക്കി കൊടുത്തു. കഴിഞ്ഞ സീസണിലും ഭേദപ്പെട്ട പ്രകടനം നടത്തിയ താരം ഇന്ത്യൻ ടീമിലെത്തി.

ഈ സീസണിലും മികച്ച ഫോമിൽ കളിക്കുന്ന താരം 8 മത്സരങ്ങളിൽ നിന്നായി 317 റൺ നേടി കഴിഞ്ഞു. എന്തായാലും ഈ മൂന്ന് വർഷങ്ങൾ കൊണ്ടുള്ള ഐ.പി.എൽ യാത്രയിൽ സച്ചിന്റെ ഒരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് താരം. 44 ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ കൊണ്ട് 1524 റൺസാണ് താരം നേടിയിരിക്കുന്നത്. ഈ കാലയളവിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമെന്ന സച്ചിന്റെ റെക്കോർഡ് ഋതുരാജ് മറികടന്നിരിക്കുന്നു.

Read more

ഇപ്പോൾ 26 വയസ് മാത്രം പ്രായമുള്ള താരം ഈ ഫോമിൽ കളിച്ചാൽ ഭാവിയിൽ പല റെക്കോർഡുകളും മറികടക്കുമെന്ന് ഉറപ്പാണ്.