സച്ചിന്‍ പോലും ഭയന്ന ലോകോത്തര ബോളറെ സിക്സിന് പറത്തി, പിന്നാലെ ഇന്ത്യൻ താരത്തിന്റെ ബാറ്റ് അടിച്ചൊടിച്ച പാകിസ്ഥാൻ താരം

ലോകക്രിക്കറ്റിലെ ഇന്ത്യാ – പാകിസ്ഥാന്‍ ക്രിക്കറ്റ മത്സരങ്ങളെല്ലാം ക്ലാസ്സിക് ശത്രുതയുടെ പേരിലാണ് അറിയപ്പെടുന്നത്. കളത്തിനകത്തും കാണികളിലേക്കും വരെ അതിന്റെ വൈബുകള്‍ പോകാറുണ്ട്. എന്നാല്‍ ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് വൈരത്തിന്റെ മറ്റൊരു കഥ പറയുകയാണ് മുന്‍ പാക് ഫാസ്റ്റ് ബോളര്‍ ഷൊയബ് അക്തര്‍.

ഒരു കാലത്ത് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തിൽ പന്തെറിയുന്നതിന്റെ പേരില്‍ അറിയപ്പെട്ടിരുന്നയാളാണ് ശുഐബ് അക്തര്‍. 100 മൈല്‍ വേഗത്തില്‍ പന്തെറിയാന്‍ കഴിഞ്ഞിരുന്ന റാവല്‍പിണ്ടി എക്‌സ്പ്രസിന്റെ തീപ്പന്തുകള്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ ഉറക്കം തന്നെ കെടുത്തിയിരുന്നു.

ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ പെടുന്ന സച്ചിനും സെവാഗുമെല്ലാം അക്തറിന്റെ പന്തുകളെ ഭയപ്പെട്ടിരുന്ന കാലത്ത് തന്നെ ഒട്ടും തന്നെ ഭയപ്പെടാതെ ബാറ്റ് ചെയ്ത ഇന്ത്യന്‍ താരം ഇന്ത്യയുടെ മൂന്‍ ബളര്‍ ലക്ഷ്മിപതി ബാലാജി ആയിരുന്നു..

ഇന്ത്യന്‍ താരങ്ങളിലെ പ്രമുഖരെല്ലാം തന്നെ കണ്ട് ഭയപ്പെടാതിരുന്നപ്പോഴും അവന്‍ സിക്സര്‍ നേടുമായിരുന്നുവെന്നാണ് അക്തര്‍ ഒരിക്കല്‍ പറഞ്ഞു. ‘സച്ചിന്‍ ടെണ്ടുല്‍ക്കറടക്കം എന്നെ നേരിടാന്‍ പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ വാലറ്റത്തിറങ്ങുന്ന ലക്ഷ്മിപതി ബാലാജി ഭയമില്ലാതെ എന്നെ നേരിട്ടു. സിക്സുകള്‍ പറത്തി.’

2004ലെ അഞ്ച് മത്സരങ്ങള്‍ വരുന്ന ഇന്ത്യാ – പാക് ക്രിക്കറ്റ് പരമ്പരയില്‍ രണ്ടു മത്സരങ്ങള്‍ വീതം ഇരു ടീമും വിജയം നേടി. ഇതോടെ ലാഹോറിലെ അഞ്ചാം മത്സരം നിര്‍ണ്ണായകമായി. വാലറ്റത്ത് അക്തറെ നേരിടുന്നത് ബാലാജി. അവസാന ഓവറില്‍ ആദ്യം ബാലാജി അക്തറിനെ സിക്സറിനു പറത്തി. എന്നാല്‍ ഇതേ ഓവറില്‍ ബാലാജിയുടെ ബാറ്റ് അക്തര്‍ എറിഞ്ഞൊടിച്ചു.

നിലവില്‍ ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബൗളിങ് പരിശീലകനാണ് ബാലാജി. ഇന്ത്യക്കായി എട്ട് ടെസ്റ്റില്‍ നിന്ന് 27 വിക്കറ്റും 30 ഏകദിനത്തില്‍ നിന്ന് 34 വിക്കറ്റും 5 ടി20യില്‍ നിന്ന് 10 വിക്കറ്റുമാണ് അദ്ദേഹം വീഴ്ത്തിയത്. 73 ഐപിഎല്‍ മത്സരത്തില്‍ നിന്നായി 76 വിക്കറ്റും ബാലാജിയുടെ പേരിലുണ്ട്. 2014 ലാണ് അവസാനമായി കളിച്ചത്.

Read more

ഐപിഎല്ലിലെ ആദ്യത്തെ ഹാട്രിക് നേടിയ ബൗളര്‍ കൂടിയാണ് എല്‍ ബാലാജി. ഇര്‍ഫാന്‍ പഠാന്‍, പീയൂഷ് ചൗള, വിആര്‍വി സിങ് എന്നിവരുടെ വിക്കറ്റുകളാണ് ബാലാജി വീഴ്ത്തിയത്.