എന്റെ മുന്നിൽ ഉള്ള റോഡ് അതികഠിനമാണ് മക്കളെ, തിരിച്ചുവരവ് അപ്ഡേറ്റ് നൽകി സൂപ്പർ താരം; ആരാധകർക്ക് ഷോക്ക് ആയി മറ്റൊരു കാര്യവും

കണങ്കാലിനേറ്റ പരിക്ക് കാരണം മുഹമ്മദ് ഷമി അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിനാൽ തന്നെ ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗും താരത്തിന് നഷ്ടമായി. നീണ്ട ബെഡ് റെസ്റ്റിന് ശേഷം, പേസർ ഊന്നുവടിയുടെ സഹായത്തിലാണ് ഇപ്പോൾ നടക്കുന്നത്. എന്തായാലും പൂർണ ആരോഗത്തിൽ കളിക്കളത്തിൽ തിരിച്ചെത്തി പന്തെറിയാൻ ഇനിയും ഒരുപാട് സമയം എടുക്കുമെന്ന് ഉറപ്പാണ്.

വളരെ വേദനകൾ സഹിച്ചാണ് ഷമി 2023 ഐസിസി ലോകകപ്പ് കളിച്ചത്, അതിനുശേഷം ആക്ഷനിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനുമെതിരായ ടെസ്റ്റ് പരമ്പരകൾ അദ്ദേഹത്തിന് നഷ്ടമായി. ഗുജറാത്ത് ടൈറ്റൻസിനെ സംബന്ധിച്ച് ഷമിയുടെ അഭാവം വലിയ രീതിയിൽ ഉള്ള നഷ്ടമാകും സൃഷ്ടിക്കുക എന്നത് ഉറപ്പാണ്.

2024 ലെ ഐസിസി ടി20 ലോകകപ്പിലും നിലവിലെ സാഹചര്യത്തിൽ ഷമി ഉണ്ടാകാൻ യാതൊരു സാധ്യതയും ഇല. ഈ വർഷാവസാനം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയോടെ ഷമി ക്രിക്കറ്റ് ഫീൽഡിലേക്ക് മടങ്ങിയെത്താൻ സാധ്യതയുണ്ട്. അതിനിടെ, തൻ്റെ നിലവിലെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി പറഞ്ഞത് ഇങ്ങനെ

“വീണ്ടും ട്രാക്കിൽ, വിജയത്തിനായി വിശക്കുകയാണ് ഇപ്പോൾ . യാത്ര കഠിനമായിരിക്കാം, പക്ഷേ ലക്ഷ്യസ്ഥാനം മാത്രമാണ് ഇപ്പോൾ നോക്കുന്നത്”അദ്ദേഹം എഴുതി.

എന്തായാലും ഷമി ഇല്ലാത്ത ഒരു ലോകകപ്പ് ടീം തങ്ങൾക്ക് ചിന്തിക്കാൻ പറ്റില്ല എന്നാണ് ആരാധകരും പറയുന്നത്.