ദ്രാവിഡിനെ പുറത്താക്കി ഇന്ത്യ മുന്‍ താരത്തെ പരിശീലകനായി എത്തിക്കണം, പിന്നെ ടീമിനെ പിടിച്ചാല്‍ കിട്ടില്ല; നിര്‍ദ്ദേശവുമായി പാകിസ്ഥാന്‍ താരം

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിന് മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ രാഹുല്‍ ദ്രാവിഡിനെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നു പാകിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേരിയ. ദ്രാവിഡ് ടി20 ഫോര്‍മാറ്റിന് യോജിച്ചയാളല്ലെന്നും പകരം ആശിഷ് നെഹ്‌റയെ ഇന്ത്യ പരിശീലകസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും കനേരിയ അഭിപ്രായപ്പെട്ടു.

ഇപ്പോഴത്തെ ഇന്ത്യന്‍ ടീം എന്തുകൊണ്ടാണ് ടി20യില്‍ മതിയായ ലക്ഷ്യബോധം കാണിക്കാത്തത്? ആശിഷ് നെഹ്റയുടെ സാന്നിധ്യം കാരണം ഗുജറാത്ത് ടൈറ്റന്‍സ് ടീമിനോടൊപ്പം ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യക്കായിട്ടുണ്ട്.

ടി20യില്‍ ഇന്ത്യന്‍ ടീം കൂടുതല്‍ ലക്ഷ്യത്തോടെ കളിക്കേണ്ടത് ആവശ്യമാണ്, അതില്‍ കോച്ച് വലിയ പങ്കു വഹിക്കുകയും ചെയ്യുന്നു. രാഹുല്‍ ദ്രാവിഡ് ഒരു ലോകോത്തര താരമാണ്. അതില്‍ സംശയമൊന്നുമില്ല. പക്ഷെ ടി20യില്‍ കോച്ചായിരിക്കാന്‍ അദ്ദേഹത്തിനു അര്‍ഹതയില്ല. ദ്രാവിഡ് വളരെ സ്ലോയാണ്.

മറുഭാഗത്ത് ആശിഷ് നെഹ്റ നിരന്തരമായി എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്നതും ഫീല്‍ഡിലേക്കു സന്ദേശം നല്‍കിക്കൊണ്ടിരിക്കുന്നതും നിങ്ങള്‍ക്കു കാണാം. നെഹ്റ ഇന്ത്യന്‍ ടി20 കോച്ചായി വരണമെന്നാണ് ഞാന്‍ പറയുന്നത്- കനേരിയ പറഞ്ഞു.