ഏഷ്യ കപ്പിൽ ആരാധകർ കാത്തിരുന്ന ഓപ്പണിംഗ് കോംബോ, ഇതാണ് ലോക കപ്പിന് മുമ്പുള്ള സാമ്പിൾ ഡോസ്; റിപ്പോർട്ടുകൾ

ടീം ഇന്ത്യ നേരിടുന്ന ഓപ്പണിംഗ് ബാറ്റിംഗ് ആശയക്കുഴപ്പത്തിന് വരാനിരിക്കുന്ന ഏഷ്യാ കപ്പ് ഉത്തരം നല്‍കുമെന്ന് മുന്‍ താരം ആകാശ് ചോപ്ര. സ്പെഷ്യലിസ്റ്റ് ഓപ്പണര്‍മാരെന്ന് വിളിക്കാവുന്ന നാലോ അഞ്ചോ താരങ്ങള്‍ ഉണ്ടെന്നിരിക്കെ റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവരെയെല്ലാം ഓപ്പണിംഗിലേക്ക് ഇന്ത്യ പരീക്ഷിക്കുന്നത് വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് ചോപ്രയുടെ പ്രതികരണം.

‘ആരാണ് ഓപ്പണര്‍മാര്‍, അതാണ് മില്യണ്‍ ഡോളര്‍ ചോദ്യം. കെഎല്‍ രാഹുലിനെ തീര്‍ച്ചയായും ലഭ്യമാകും. അപ്പോള്‍ കെ.എല്‍ രാഹുല്‍ ഓപ്പണ്‍ ചെയ്യുമോ?, അതോ സൂര്യകുമാര്‍ ഓപ്പണ്‍ ചെയ്യുമോ? അതോ ഇഷാന്‍ കിഷന് അവസരം ലഭിക്കുമോ? വിരാട് കോഹ്ലിക്കും രോഹിത് ശര്‍മ്മയ്ക്കും ഓപ്പണ്‍ ചെയ്യാനാകുമോ?’

‘ഏറ്റവും വലിയ ചോദ്യത്തിനുള്ള ഉത്തരം ഈ ടൂര്‍ണമെന്റില്‍ നിങ്ങള്‍ക്ക് ലഭിക്കും. ഇപ്പോള്‍ കളിക്കുന്ന ടീം തന്നെ ഫിറ്റ്നസിന് വിധേയമായി ലോക കപ്പിന് സജ്ജമാകുമെന്ന് എല്ലാവരും വിശ്വസിക്കുന്നു. എന്തെങ്കിലും പരിക്കുണ്ടെങ്കില്‍ അവിടെ മാറ്റമുണ്ടാകാം. അല്ലെങ്കില്‍ ഏഷ്യാ കപ്പില്‍ തിരഞ്ഞെടുക്കപ്പെടുന്ന 15 പേരും ലോക കപ്പിനായി ഓസ്ട്രേലിയയിലേക്ക് പോകും’ ചോപ്ര പറഞ്ഞു.

Read more

ഏഷ്യാ കപ്പ് 2022 ഓഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 11 വരെ യുഎഇയില്‍ നടക്കും. ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ ആദ്യ എതിരാളി. ഓഗസ്റ്റ് 28നാണ് ആ പോരാട്ടം.