എല്ലാവരും കോഹ്‍ലിയെയും സൂര്യകുമാറിനെയും രോഹിത്തിനെയും ട്രോളുമ്പോൾ രക്ഷപെട്ടു പോകുന്നവൻ, അയാളെ മാത്രം ആരും ഒന്നും പറയുന്നില്ല; എത്രനാൾ ഇങ്ങനെ മുങ്ങി നടക്കും

ഓസ്ട്രേലിയ- ഇന്ത്യ ആവേശകരമായ ഏകദിന പരമ്പര നടക്കുമ്പോൾ ഇന്ത്യ ആദ്യ മത്സരം ആവേശകരമായ രീതിയിൽ സ്വന്തമാക്കിയപ്പോൾ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ഇന്നിംഗ്‌സിനെ തകർത്തെറിഞ്ഞ മിച്ചൽ സ്റ്റാർക്കിന്റെ പിൻബലത്തിൽ ഓസ്‌ട്രേലിയക്ക് ജയിക്കാൻ 118 റൺസ് മാത്രം മതി. അത്ഭുതം സംഭവിച്ചില്ലെങ്കിൽ ഓസ്ട്രേലിയ മത്സരം സ്വന്തമാക്കുമെന്ന് ഉറപ്പിക്കാം.

ഏതായാലും ദുരന്തമായ ഇന്ത്യൻ ബാറ്റിംഫിന് നല്ല ട്രോളുകളാണ് ഇപ്പോൾ വരുന്നത്. 31 റൺസെടുത്ത കോഹ്ലിയും29 റൺസെടുത്ത് പുറത്താകാതെ നിന്ന അക്സറും ഒഴികെ ആർക്കും തിളങ്ങാൻ സാധിച്ചില്ല. അതിനാൽ തന്നെ പ്രമുഖ താരങ്ങൾക്ക് എല്ലാം നല്ല രീതിയിലാണ് ട്രോളുകൾ കിട്ടുന്നത്. സൂര്യകുമാറും രോഹിതും ഗില്ലുമെല്ലാം ഇതിന് ഇരകൾ ആകുന്നുമുണ്ട്,

എന്തിരുന്നാലും ഇവിടെ രക്ഷപെട്ടുപോകുന്ന ആളാണ് ഹാർദിക് പാണ്ഡ്യ, സമീപകലത്തായി താരത്തിന്റെ മോശം ഫോം അധികമാരും ശ്രദ്ധിക്കുന്നില്ല. വിമർശനവും കിട്ടുന്നില്ല, താരത്തെ മാത്രം എന്തിനാണ് വിമര്ശിക്കാതെ വെറുതെ വിടുന്നതെന്നാണ് ആരാധകരിൽ ഒരു വിഭാഗം ചോദിക്കുന്നത്.