ധാരാളം കുറവുകളുള്ള ഇന്ത്യന്‍ ടീമിലെ മജീഷ്യന്‍; മറ്റൊരു അജിത് അഗാര്‍ക്കര്‍!

നവീന്‍ ടോമി

യാതൊരു ഉറപ്പും പറയണില്ല.. വേണേല്‍ ഓരോവറിലെ അഞ്ച് പന്തും മര്യാദക്ക് എറിഞ്ഞിട്ട് ആറാമത്തെ പന്തില്‍ വൈഡും നോബോളും സിക്‌സും ഉള്‍പ്പെടെ ആറാട്ട് മേളം നടത്തി കളയും.. അല്ലെങ്കില്‍ ചിലപ്പോ ബാറ്റസ്‌മെന്‍ അടിച്ച് പതം വരുത്തി ഇരിക്കുമ്പോള്‍ വന്ന് വേണേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തും.. അതുമല്ലെങ്കില്‍ വേണേല്‍ വാലറ്റത്ത് Something Special എന്ന രീതിയില്‍ ബാറ്റും ചെയ്‌തേക്കാം.. ഒരു കാര്യത്തിനും ഗ്യാരന്റി ഇല്ല..

ഇക്കണോമിക്കല്‍ എന്ന വാക്ക് അണ്ണന്റെ ഡിക്ഷണറിയിലെ ഇല്ല.. എങ്കിലും.. ഇങ്ങനെയൊക്കെ ആണെങ്കിലും.. ധാരാളം പ്രതിഭകള്‍ നിറഞ്ഞ് നില്‍ക്കുന്ന ഈ ടീമില്‍ കുറവുകള്‍ ഉള്ള ഈ കളിക്കാരന്‍ ഒരു മജിഷ്യന്‍ തന്നെയാണ്.. രോഹിത് പറഞ്ഞ പോലെ ‘People Call Him Magician In The Team.’ മേറിറ്റുകള്‍ പലതുള്ള ഈ ടീമില്‍ അല്പം Weird ആയ എന്നാല്‍ ഒരു എക്‌സ് ഫാക്ടര്‍ ലെവലില്‍ സംഭാവന നല്‍കാന്‍ കഴിവുള്ള ഒരു പ്ലയര്‍ ആണ് താക്കൂര്‍ എന്ന് തന്നെയാണ് വിശ്വസം..

സഞ്ജുവിനൊപ്പം നടത്തിയ അന്നത്തെ പോരാട്ടവും തെല്ലും ഭയമില്ലാതെ ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ അന്ന് നടത്തിയ കൗണ്ടര്‍ അറ്റാക്കിങ്ങും എല്ലാത്തിനും ഒടുവില്‍ ‘വാടാ’ എന്ന മൈന്‍ഡില്‍ ഗാബയില്‍ ഒരു കൂസലും ഇല്ലാതെ ബാറ്റിംഗിന് ഇറങ്ങിയ ആ വീര്യവും.. എല്ലാം കാണിക്കുന്നത് ഒന്ന് മാത്രം.. Thakur is a player who never gives up whether on and off field.. അതിപ്പോ 3 ഓവറില്‍ 30 വഴങ്ങിയാലും.. കരിയറില്‍ അല്പം താഴെ പോയാലും.. തിരികെ കയറി വരുമെന്നുള്ള മൈന്‍ഡ്.. ആ ഒരു മൈന്‍ഡ് സെറ്റ്.

രോഹിത്തിന്റെ പ്രിയപെട്ടവരുടേ ലിസ്റ്റില്‍ ഉള്ളത് കൊണ്ട് തന്നെ ലോകകപ്പില്‍ കാണണം എന്ന് അതിയായ ആഗ്രഹമുണ്ട്.. ചെണ്ട സിറാജില്‍ നിന്ന് ഇന്നത്തെ സിറാജില്‍ എത്തിയത് പോലെ ഈ മനുഷ്യനെയും നമ്മള്‍ ഏറ്റെടുക്കുന്ന ഒരു ദിവസം വരും.. The man with the golden arsm..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍