ഒരു വിക്കറ്റ് എടുക്കാൻ പറ്റിയ ബോളർമാർ ഇല്ലേ ഇന്ത്യൻ ടീമിൽ, ഓസ്‌ട്രേലിയയോട് ദയനീയ പരാജയം ഏറ്റുവാങ്ങി; ടി20 പരമ്പര ഇല്ലാത്തതിന്റെ ക്ഷീണം തീർത്ത് ഓസ്ട്രേലിയ

ഇന്ന് രാവിലെ മുതൽ വിശാഖപട്ടണത്തും പരിസരത്തും പെയ്ത മഴ തുടർന്നിരുന്നെങ്കിൽ എന്ന് ഇന്ത്യൻ ആരാധകർ ആഗ്രഹിച്ചിട്ടുണ്ടാകും. ഇന്ത്യ ഉയർത്തിയ 118 റൺസിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ ടി10 മോഡിൽ കളിച്ചാണ് 10 വിക്കറ്റ് ജയവുമായി ആഘോഷമാക്കിയത്. ഓസ്‌ട്രേലിയ്ക്കായി മിച്ചൽ മാർഷ് (66) റൺസ് നേടിയപ്പോൾ ട്രാവിസ് ഹെഡ് (51 ) നിറച്ച പിന്തുണ നൽകി. പന്തെറിഞ്ഞ ഒരൊറ്റ ഇന്ത്യൻ ബോളർക്ക് പോലും ഓസ്‌ട്രേലിയയെ ഒന്ന് വിറപ്പിക്കാൻ സാധിച്ചില്ല. വെറും 12 ഓവറുകൾക്കുളിൽ കളി തീർത്ത് ഇന്ത്യൻ താരങ്ങൾക്ക് ഓസ്‌ട്രേലിയ ആവശ്യത്തിന് വിശ്രമം നൽകി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങാൻ വിധിക്കപ്പട്ട ഇന്ത്യ വളരെ ശ്രദ്ധിച്ച് കളിച്ചില്ലെങ്കിൽ പണി മേടിക്കുമെന്ന് തുടക്കം തന്നെ വ്യക്തമായിരുന്നു. എന്നാൽ പെട്ടെന്ന് ബാറ്റ് ചെയ്ത് വിക്കറ്റ് കളയണം എന്ന വാശിയിൽ ഇറങ്ങിയ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് മുന്നിൽ നന്ദി പറയാൻ മാത്രമേ ഓസ്‌ട്രേലിയൻ ബോളറുമാർക്ക് സാധിക്കുക ഉള്ളായിരുന്നു. വെറും 117 റൺസിനാണ് ടീം പുറത്തായത്.

ഇടംകൈ ബോളറുമാർക്ക് മുന്നിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ തകർന്നുവീഴുന്ന കാഴ്ച പല നാളുകളിലായി ഇപ്പോൾ ക്രിക്കറ് പ്രേമികൾ കാണുന്നതാണ്. ആദ്യ ഓവറിൽ തന്നെ യുവതാരം ഗില്ലിനെ(൦) മടക്കിയാണ് സ്റ്റാർക്ക് വെടിക്കെട്ടിന് തീകൊളുത്തിയത്. ഉദ്ദേശിച്ച ടൈമിംഗ് കിട്ടാതെ വന്നതോടെയാണ് ഗില്ലിന് പിഴവ് സംഭവിച്ചർ എങ്കിൽ ഇന്ത്യ ഒരുപാട് പ്രതീക്ഷയോടെ നോക്കിക്കണ്ട രോഹിത്- കോഹ്ലി സഖ്യമാണ് ക്രീസിൽ ഉറച്ചത്. തുടക്കത്തിൽ നല്ല ഫ്ലോയിൽ ആണെന്ന് തോന്നിച്ച രോഹിത് എടുത്ത ഒരു മോശം തീരുമാനത്തിനൊടുവിൽ കളിച്ച ഷോട്ട് സ്ലിപ്പ് ക്യാച്ചിലാണ് അവസാനിച്ചത്. നായകൻ നേടിയത് 13 റൺസ് മാത്രമാണ്.

തൊട്ടുപിന്നാലെ ഏകദിന ക്രിക്കറ്റിൽ തന്നെ വിശ്വസിച്ച് എന്നൊക്കെ അവസരം കൊടുത്തിട്ടുണ്ടോ അന്നൊക്കെ നിരാശപ്പെടുത്തിയ സൂര്യകുമാർ ആയിരുന്നു. കഴിഞ്ഞ മത്സരത്തിത്തേതിന് സമാനമായി ആദ്യ പന്തിൽ തന്നെ സൂര്യകുമാർ സ്റ്റാർക്കിന് മുന്നിൽ കുടുങ്ങി വീണു. കഴിഞ്ഞ മത്സരത്തിലെ ഹീറോ കെ.എൽ രാഹുലിനും അധികം ആയുസ് ഉണ്ടായിരുന്നില്ല, സ്റ്റാർക്കിന് മുന്നിൽ കുടുങ്ങി രാഹുൽ (9) പുറത്തായി. ശേഷം ക്രീസിൽ എത്തിയ ഹാര്ദിക്ക്(1) അനാവശ്യമായി കാണിച്ച ആവേശത്തിനൊടുവിൽ കളിച്ച ഒരു ഷോട്ട് സ്മിത്തിന്റെ തകർപ്പൻ ക്യാച്ചിലാണ് അവസാനിച്ചത്.

എല്ലാ പ്രതീക്ഷയും തോളിലേറ്റിയ കോഹ്ലി മികച്ച ഫ്ലോയിൽ ആയിരുന്നു എങ്കിലും തുടക്കക്കാരൻ നാഥൻ എലീസിന് മുന്നിൽ കുടുങ്ങി പുറത്തായതോടെ ഇന്ത്യയുടെ കഥ തീർന്നു. ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ പലവട്ടം രക്ഷിച്ച ജഡേജ – അക്‌സർ സഖ്യത്തെ രക്ഷയുടെ അവസാന മാർഗമായി നോക്കിയ ഇന്ത്യൻ ആരാധകർ ജഡേജ (16) നാഥാൻ ഏലിയാസിന് ഇരയായി വീണതോടെ ഈ കളിയിലെ പ്രതീക്ഷ അവസാനിച്ചതായി പറഞ്ഞു. സമീപകാലത്ത് ഇന്ത്യൻ ബാറ്റിംഗിൽ നല്ല രീതിയിൽ ഇമ്പ്രൂവ് ചെയ്ത അക്സർപട്ടേൽ കുൽദീപുമായി ചേർന്ന് ഇന്ത്യയെ 150 കടത്തുമെന്ന് തോന്നിച്ചെങ്കിലും കുൽദീപ് (4) അബോട്ടിന് ഇരയായി മടങ്ങി.

Read more

പിന്നാലെയെത്തിയ ഷമിയും സംപൂജ്യനാതോടെ അക്‌സർ രണ്ട് സിക്സ് അടിച്ചാൽ ഒരു 110 കടക്കുമെന്ന അവസ്ഥയിൽ ഇന്ത്യ എത്തി. മിച്ചൽ സ്റ്റാർക്കിനെ തുടർച്ചയായ രണ്ട് പന്തുകളിൽ സിക്സ് അടിച്ച വിശാഖപട്ടണത്തെ ആരാധകർക്ക് ജീവൻ നൽകിയെങ്കിലും അതെ ഓവറിന്റെ അവസാന പന്തിൽ സിറാജ് (0) സ്റ്റാർക്കിന്റെ അഞ്ചാമത്തെ വിക്കറ്റായി മടങ്ങിയതോടെ ഇന്ത്യ ദുരിതത്തിലായി.