ബൗളർ അഭിപ്രായം ചോദിക്കുമ്പോൾ നീ എന്തേലും കാണിക്ക് എനിക്ക് വയ്യ എന്ന മനോഭാവം, ഈ ഏഷ്യ കപ്പിൽ കണ്ടത് അയാളുടെ മറ്റൊരു നായക രീതി

യുവ ഫാസ്റ്റ് ബൗളർ അർഷ്ദീപ് സിങ്ങിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ രണ്ട് ദിവസങ്ങൾ വളരെ തിരക്കേറിയതാണ്. ഞായറാഴ്ച രാത്രി അദ്ദേഹം കൈവിട്ട ക്യാച്ച് സോഷ്യൽ മീഡിയയിൽ കോലാഹലത്തിന് കാരണമാവുകയും ട്രോളുകൾ അദ്ദേഹത്തിന് നേരെ അധിക്ഷേപവർഷം ചൊരിയുകയും ചെയ്തു.. ചിരവൈരികളായ പാക്കിസ്ഥാനോട് കളി ഇന്ത്യ തോറ്റതോടെ 23കാരനെ വില്ലനായിട്ടും ഖാലിസ്ഥാനി ആയിട്ടും പലരും ചിത്രീകരിച്ചു.

രണ്ട് ദിവസത്തെ ഇടവേളക്കിടെ അവസാന ഓവറിൽ ചെറിയ സ്കോർ പ്രതിരോധിക്കാൻ എത്തിയ അർശ്ദീപ് തന്നാൽ ആവും വിധം പരിശ്രമിച്ചു എന്ന് ഉറപ്പിച്ച് പറയാം. അവസാന ഓവറിൽ ഭുവനേശ്വർ 14 റൺസ് ചോർത്തിയതോടെ അവസാന 6 പന്തിൽ 7 റൺസ് വേണ്ടിവന്നു. പതിവുപോലെ അർഷ്ദീപ് 5 പന്തിൽ 5 റൺസ് വഴങ്ങി. എന്നിരുന്നാലും, ഋഷഭ് പന്തിന്റെ റണ്ണൗട്ട് അവസരങ്ങൾ നഷ്‌ടപ്പെടുത്തുകയും ബൗളർ തന്നെ എതിരാളികളെ ഫിനിഷിംഗ് ലൈൻ കടത്തുകയും ചെയ്തു. ലങ്കൻ ക്യാപ്റ്റൻ ദസുൻ ഷനകയും ഭാനുക രാജപക്‌സെയും 2 ബൈ റണ്ണുകൾ എടുത്ത് ടീമിനെ 6 വിക്കറ്റിന്റെ വിജയത്തിലേക്ക് നയിച്ചു.

ഇന്ത്യയുടെ ഭാഗ്യം കൂടാതെ, കാഴ്ചക്കാരുടെ ശ്രദ്ധ ആകർഷിച്ച മറ്റൊരു കാര്യം അർഷ്ദീപിനോടുള്ള രോഹിത് ശർമ്മയുടെ പ്രതികരണമാണ്. ഫാസ്റ്റ് ബൗളർ എന്തോ നിർദേശം ചോദിക്കുമ്പോൾ തോന്നിയപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ പുറംതിരിഞ്ഞ് നടക്കുകയാണ് ചെയ്തത് സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രോഹിതിന്റെ പെരുമാറ്റത്തിന്റെ പേരിൽ നെറ്റിസൺസ് രോഹിതിനെ ലക്ഷ്യം വയ്ക്കാൻ തുടങ്ങി, നായകൻ യുവതാരത്തെ ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥയിലല്ലെന്ന് കരുതി.

മുംബൈ ഇന്ത്യൻസ് നായകൻ എന്ന നിലയിലുള്ള രോഹിതും ഈ ഏഷ്യ കപ്പിൽ കണ്ട നായകൻ രോഹിതും തമ്മിൽ ഒരുപാട് വ്യത്യാസം ഉള്ളതുപോലെ തോന്നി. നായകൻ തന്നെ വളരെ അസ്വസ്ഥനായി ഇനി എന്ത് ചെയ്യും എന്ന മട്ടിൽ നിൽക്കുമ്പോൾ ബൗളറുമാർ എന്ത് ചെയ്യാൻ.