അടുത്ത മാസം മുതൽ ആരംഭിക്കുന്ന ടി 20 ലോകകപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ താരങ്ങൾ. ഇത്തവണ ലോകകപ്പിന് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. അതിനാൽ തന്നെ കഠിനമായ പരിശീലനമാണ് സഞ്ജു സാംസൺ നടത്തുന്നത്.
ഇപ്പോഴിതാ ഇന്ത്യയുടെ ഇതിഹാസ താരം യുവരാജ് സിങ്ങില്‍ നിന്ന് സഞ്ജു ബാറ്റിങ് ടിപ്പുകള്‍ സ്വീകരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നെറ്റ്സിൽ സഞ്ജുവിന് ബാറ്റിങ്ങിനെ കുറിച്ച് പറഞ്ഞുകൊടുക്കുന്ന വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ യുവരാജ് സിങ് ഗ്രൂം ചെയ്യുന്ന സഞ്ജു ടി20 ലോകകപ്പിൽ വെടിക്കെട്ട് ഫോമിൽ ബാറ്റുചെയ്യുന്നത് കാണാനുള്ള ആകാംക്ഷയിലും ആവേശത്തിലുമാണ് ആരാധകർ.
Read more
2026-ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), റിങ്കു സിംഗ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, ഹർഷിത് റാണ, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷൻ.







