നാടകം പൊളിഞ്ഞു, ബഹിഷ്കരണ നാടകത്തിൽ ഒറ്റപ്പെട്ട് പാകിസ്താൻ; ആരുടേയും പിന്തുണയില്ല

ഈ മാസം ഏഴാം തിയതി മുതൽ ആരംഭിക്കുന്ന ടി-20 ലോകകപ്പിനായി തയ്യാറെടുക്കുകയാണ് എല്ലാ ടീമുകളും. ഇത്തവണ ഇന്ത്യയും ശ്രീലങ്കയും ചേർന്നാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യക്കെതിരെ പാകിസ്ഥാൻ കളിക്കില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ടി-20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്താന്റെ നീക്കം പാളിയതായിയാണ് പുറത്ത് വരുന്ന റിപ്പോർട്ട്. തീരുമാനത്തിന് പിന്തുണ തേടി ഐസിസിയുടെ ബോർഡ് അം​ഗങ്ങളായ രാജ്യങ്ങളുടെ പ്രതിനിധികളെ പാകിസ്താൻ സമീപിച്ചെങ്കിലും പിന്തുണ കിട്ടിയില്ല.

Read more

പാകിസ്താൻ സർക്കാർ സോഷ്യൽ മീഡിയയിലൂടെ ബഹിഷ്കരണ പ്രഖ്യാപനം നടത്തിയിട്ടും വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ പിസിബി തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.