മലയാളി ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്ത. ഈ വർഷം നടക്കാൻ പോകുന്ന ഐസിസി വനിതാ ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് തിരുവനതപുരം വേദിയാകും. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 25 വരെ നടക്കുന്ന ടൂർണമെന്റിൽ ഗ്രൂപ്പ് മത്സരങ്ങളും, സെമി ഫൈനൽ ഉൾപ്പടെയുള്ള മത്സരങ്ങൾ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
ഐപിഎൽ വിജയാഘോഷത്തിനിടയിൽ നടന്ന അപകടത്തെ തുടർന്നുണ്ടായ സുരക്ഷാ കാരണം മുൻനിർത്തിയാണ് ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ക്രമീകരിച്ചിരുന്നു മത്സരങ്ങൾ കാര്യവട്ടത്തേക്ക് മാറ്റിയത്.
Read more
ഒക്ടോബർ മൂന്നിന് ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരവും ഒക്ടോബർ 26ന് ഇന്ത്യ-ബംഗ്ലാദേശ് മത്സരവും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. കൂടാതെ സെപ്റ്റംബർ 25നും 27നും നടക്കുന്ന രണ്ട് സന്നാഹ മത്സരങ്ങളും കാര്യവട്ടത്ത് നടത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.







