അവരുടെയൊരു കോബ്ര നൃത്തം, ബംഗ്ലാദേശ് ക്രിക്കറ്റ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അവരുടെ ഭ്രാന്തന്‍ ആരാധകക്കൂട്ടമാണ്

മുരളി മേലേട്ട്

ബംഗ്ലാദേശ് ക്രിക്കറ്റ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അവരുടെ ഭ്രാന്തന്‍ ആരാധകക്കൂട്ടമാണ്. ജയം ഉറപ്പാക്കിയ കളിയില്‍ പോലും തോല്‍ക്കുന്നതു നമ്മള്‍ കണ്ടിട്ടുണ്ട്. ടീം മികച്ച പ്രകടനം നടത്തുമ്പോള്‍ ഈ ആരാധകര്‍ സ്വന്തം ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്നു. എതിരാളികളേ അലോസരപ്പെടുത്തുന്നു.

എതിരാളികളേ ഏറ്റവുമധികം അലോസരപ്പെടുത്തുന്നത് ഇവരുടെ കോബ്ര നൃത്തമാണ്. അതു കാണുന്നതോടെ എതിര്‍ടീമില്‍ ഒരിക്കലും തോല്ക്കരുതെന്ന കലിപ്പു ബാധിക്കും. ഏതു വിധേനയും ജയം എത്തിപ്പിടിക്കാന്‍ നോക്കും ഇന്നലെ ശ്രീലങ്കന്‍ വാലറ്റവും അതാണു നടപ്പാക്കിയത്. കഴിഞ്ഞ അഫ്ഗാന്‍ മത്സരത്തിലും വിജയാഘോഷം തുടങ്ങിയ ബംഗ്ലാദേശ് ആരാധകര്‍ ടീം തോറ്റശേഷമാണ് അടങ്ങിയത്.

പണ്ട് ആസ്ട്രേലിയന്‍ ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തില്‍ ആദ്യമായി ബംഗ്ലാദേശ് ടീം ഏകദിന ക്രിക്കറ്റില്‍ ആസ്ട്രേലിയയേ തോല്പിച്ചു. അന്നതവര്‍ക്കൊരു ആഘോഷരാവായിരുന്നു. ബംഗ്ലാദേശ് എന്ന രാജ്യം ആ രാത്രി മുഴുവന്‍ ഈവിജയം ആഘോഷമാക്കുക മാത്രമല്ല സര്‍ക്കാര്‍ പിറ്റേന്ന് ദേശീയ അവധിയും കൊടുത്തു. അവിടെ തുടങ്ങുന്നു ബംഗ്ലാദേശ് ആരാധകര്‍ എന്ന കോമളിക്കൂട്ടത്തിന്റെ അതിരുകടന്ന പേക്കൂത്തുകള്‍ ചിലര്‍ക്ക് എന്റെ അഭിപ്രായത്തില്‍ വിയോജിപ്പുകാണും. പക്ഷേ ചുറ്റിലും നോക്കൂ നമ്മള്‍ പാക്കിസ്ഥാനോടു മത്സരിക്കുമ്പോള്‍ പോലും ഇത്രമേല്‍ തോല്ക്കരുതെന്ന് ആഗ്രഹിക്കാറില്ല.

ഇന്ന് ബംഗ്ലാദേശ് ടീം എത്തിനില്‍ക്കുന്നത് ക്രിക്കറ്റ് കളിക്കുന്ന ഏതൊരു ടീമിലും തങ്ങളേ തോല്പിക്കാന്‍ കെല്‍പ്പുള്ള സ്വന്തം ആരാധകരുടെ സമ്മര്‍ദ്ദത്തിലാണ്. ഇന്നലെ പോലും ശ്രീലങ്കന്‍ ടീം തോല്പിച്ചത്. അവരുടെ എതിര്‍ ടീമിന്റെ ആരാധകക്കൂട്ടത്തെയാണ് അവര്‍ ശ്രീലങ്കന്‍ ടീമിനെ മുമ്പ് അത്രമേല്‍ അപമാനപ്പെടുത്തിയിട്ടുണ്ട്.

ബംഗ്ലാദേശ് ഉയര്‍ത്തിയ മികച്ച ടോട്ടല്‍ ശ്രീലങ്കന്‍ ടീം മറികടക്കുമെന്ന് ഒരിക്കലും തോന്നിയില്ല. ആരാധകര്‍ ആവേശത്തിന്റെ കൊടുമുടിയില്‍ വിജയാഘോഷം ആരംഭിച്ചു കഴിഞ്ഞിരുന്നു. സമ്മര്‍ദ്ദം കളിക്കാരില്‍ പ്രതിഫലിക്കുന്നത് പ്രത്യക്ഷത്തില്‍ കാണാമായിരുന്നു. ബംഗ്ലാദേശ് ഫീല്‍ഡീങ്ങിലും ബൗളിങ്ങിലും പിഴവുകള്‍ വരുത്തിക്കൊണ്ടിരുന്നു എട്ടുവിക്കറ്റ് വീണിട്ടും പതറി. കൊടുത്ത എക്ട്രാസിന്റെപേരിലാണെന്നു പറയാം ബംഗ്ലാദേശ് അവസാനം കണക്കു നോക്കുമ്പോള്‍ തോറ്റത്.

ഒരു രാജ്യത്തിന്റെയും ക്രിക്കറ്റ് ആരാധകര്‍ ഇത്രയേറെ തങ്ങളുടെ ടീമിനെ സ്‌നേഹിച്ചു കൊല്ലരുത് അതുപറ്റില്ലെങ്കില്‍ എതിര്‍ടീമിനെ ഇത്തരത്തില്‍ അലോസരപ്പെടുത്തരുത്. അവരുടെ കോബ്രനൃത്തം എതിര്‍ടീമിനെ എത്രമാത്രം ആലോസരപ്പെടുത്തിയിരുന്നു എന്നതിന്റെ പ്രതിഫലനമാണ് കളിജയിച്ചപ്പോല്‍ ശ്രീലങ്കന്‍ താരം കരുണരത്‌നെയുടെ ഈ കോബ്ര മുദ്ര.

പണ്ട് ഇതുപോലൊരു ഏഷ്യകപ്പിലാണ് ഇന്ത്യയ്‌ക്കെതിരെ 3 ബോളില്‍ രണ്ടു റണ്‍സ് വേണ്ടസമയത്ത് ബംഗ്ലാദേശ് ടീമും കാണികളും വിജയം ആഘോഷിച്ചു തുടങ്ങുന്നു. അടുത്തടുത്ത രണ്ടു ബോളില്‍ വിക്കറ്റ് വീഴ്ത്തി ലാസ്റ്റ് ബോള്‍ ബീറ്റ് ചെയ്യിച്ചു ഹാര്‍ദ്ദിക് പാണ്ഡ്യ ബംഗ്ലാദേശ് ടീമിനെയും കാണികളേയും നിര്‍ജീവമാക്കിയിരുന്നു. ഒരു ക്രിക്കറ്റ് ആരാധകന്‍ എന്നനിലയില്‍സമയമുണ്ടെങ്കില്‍ മിക്കവാറും എല്ലാവരുടെയും കളികാണാറുണ്ട്.

ഇപ്പോള്‍ വന്നുവന്ന് ബംഗ്ലാദേശിന്റെ എതിര്‍ടീം ആരായാലും അവര്‍ ജയിക്കുന്നതുകാണാനാണ് താല്പര്യപ്പെടുന്നത്. അതു ബംഗ്ലാദേശ് ടീമിനോടുള്ള വിരോധം കൊണ്ടല്ല മറിച്ച് അവരുടെ ആരാധകരുടെ കോപ്രായങ്ങള്‍ കാണാന്‍ താല്പര്യമില്ലാത്തതിനാലാണ്. അവരുടെ ആരാധകര്‍ എന്നു രീതിമാറുന്നുവോ അന്നുവരെ എന്റെ മനോഭാവം തുടരും. എന്നേപ്പോലെ ചിന്തിക്കുന്ന അനവധി ക്രിക്കറ്റ് പ്രേക്ഷകര്‍ ഉണ്ടെന്നുവിശ്വസിക്കുന്നു.

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍